‘അമ്പോ ഇത് എന്തൊരു മാറ്റം!! കിടിലം ഗ്ലാമറസ് ലുക്കിൽ നടി പ്രിയ വാര്യർ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഒറ്റ രാത്രി വെളുത്തപ്പോൾ ലോകം എമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായി പൂവേ എന്ന് സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് റിലീസായപ്പോൾ അതിലെ കണ്ണിറുക്കി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാര്യർ.

പാട്ടും അതിലെ സീനും നിമിഷങ്ങൾകൊണ്ട് കാഴ്ചക്കാരെ ഒരുപാട് സ്വന്തമാക്കി. പലരും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിൽ അതിലെ ആ രംഗം മാത്രം കട്ട് ചെയ്ത പ്രചരിപ്പിച്ചതോടെ പ്രിയ വാര്യർ വൈറൽ താരമായി മാറി. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയയെ സോഷ്യൽ മീഡിയയിൽ ആരാധകർ ഫോളോ ചെയ്ത റെക്കോർഡ് ഇടുകയും ചെയ്തു.

പിന്നീട് ബോളിവുഡിൽ നിന്ന് വരെ അവസരം വന്ന പ്രിയ വാര്യർ ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഇപ്പോൾ പ്രിയ വാര്യർ പോസ്റ്റ് ചെയ്യുന്ന മിക്ക പോസ്റ്റുകളും ആരാധകർ ഹൃദയത്തിലേറ്റി വൈറലാക്കാറുണ്ട്. പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് എത്തിയിരിക്കുന്നത്.

ഗൃഹാലക്ഷ്മിയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടും അല്ലാതെ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും പ്രിയ വാര്യർ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൃഹാലക്ഷ്മിയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ വഫാറയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മറ്റൊരു ഫോട്ടോഷൂട്ട് ആകട്ടെ ചെയ്തിരിക്കുന്നത് അദ്രിൻ സെഖിറായാണ്. രണ്ടിന്റെ ചിത്രങ്ങൾക്ക് ആരാധകർ മികച്ച സപ്പോർട്ടാണ് നല്കിയിട്ടുളളത്.

View this post on Instagram

A post shared by Priya Prakash Varrier💫 (@priya.p.varrier)

CATEGORIES
TAGS