‘ശരിക്കും ഫ്രീക്ക് പെണ്ണായി നടി പ്രിയ വാര്യർ, കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി മാറിയ താരസുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സെൻസേഷണൽ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പ്രിയയ്ക്ക് ആ ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു. അതും അതിലെ ഒരു ഗാന രംഗം ഇറങ്ങിയപ്പോഴാണ് പ്രിയ ജനശ്രദ്ധ നേടിയെടുത്തത്.

ഗാനത്തിലെ ഒരു സീനിൽ കണ്ണിറുക്കി കാണിക്കുന്ന പ്രിയ വാര്യരുടെ ഭാവമാണ് ജീവിതം മാറ്റിമറിച്ചത്. എന്തിന് ബോളിവുഡ് സിനിമ രംഗത്ത് നിന്ന് വരെ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഏതൊരു യുവതാരവും കൊതിക്കുന്ന രീതിയിലുള്ള തരംഗമാണ് പ്രിയ ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിലും പ്രിയ വാര്യർ ചുരുങ്ങി സമയം കൊണ്ട് അഭിനയിച്ചിട്ടുണ്ട്.

അതിൽ തന്നെ തെലുങ്കിലെ രണ്ട് സിനിമകൾ റിലീസ് ആവുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനമിറങ്ങിയ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഇയേഴ്സ് ആണ് പ്രിയയുടെ ഏറ്റവും ഒടുവിലായി റിലീസായത്. ഹിന്ദിയിൽ യാരിയാൻ 2, 3 മങ്കിസ്, ശ്രീദേവി ബംഗ്ലാവ് തുടങ്ങിയ സിനിമകളും അണിയറയിൽ തയാറെടുക്കുന്നുണ്ട്. ബോളിവുഡ് അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന് അറിയാനാണ് മലയാളികൾ കാത്തിരിക്കുന്നത്.

മലയാളത്തിൽ ഒരു നാല്പത്തിയൊന്നുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന സിനിമയും ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഗായികയായും ഞെട്ടിച്ചുള്ള പ്രിയ വാര്യരുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടിയെടുക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് ഫ്രീക്ക് പെണ്ണായി സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ പ്രിയ പങ്കുവച്ചിരുന്നു. മൗര്യയാണ് ഫോട്ടോസ് എടുത്തത്. വിശാഖയാണ് സ്റ്റൈലിംഗ്, അംബികയാണ് മേക്കപ്പ്.