‘വീണുപോകുമെന്ന് കരുതിയോ!! ജിമ്മിൽ കഠിന വർക്ക്ഔട്ടുമായി ഗായിക അഭയ ഹിരണ്മയി..’ – വീഡിയോ കാണാം

പിന്നണി ഗായിക രംഗത്ത് തന്റേതായ ഒരു പേര് നേടിയിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകർക്ക് സുപരിചിതയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. കഴിഞ്ഞ 3-4 വർഷമായി മലയാളികൾ ഇടയ്ക്കിടെ കേൾക്കുന്ന ഒരു പേരാണ് അഭയയുടേത്. ഈ വർഷം അഭയയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ അറിഞ്ഞിട്ടുണ്ട്. ഗോപി സുന്ദറാണ് അഭയയെ സിനിമ പിന്നണി ഗായക രംഗത്തേക്ക് കൊണ്ടുവന്നത്.

ഗോപി സുന്ദറിന്റെ സംഗീതത്തിലുള്ള സിനിമകളിലാണ് അഭയ കൂടുതലും പാടിയിട്ടുളളത്. ഇരുവരും തമ്മിൽ ലിവിങ് റിലേഷനിൽ ആയിരുന്നുവെന്നും മലയാളികൾക്ക് അറിയുന്ന കാര്യം തന്നെയാണ്. ഗോപി സുന്ദർ ആദ്യ ഭാര്യയെയും മക്കളെയും വേർപിരിഞ്ഞ് അഭയയ്ക്ക് ഒപ്പം താമസിച്ചുവരികയായിരുന്നു. പക്ഷേ വളരെ അപ്രതീക്ഷിതമായി ഈ വർഷം അഭയയും ഗോപിസുന്ദറും തമ്മിൽ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു.

ഗോപിസുന്ദറിനെ അതിന് ശേഷം മറ്റൊരു ഗായികയായ അമൃത സുരേഷിന് ഒപ്പം ഒന്നിച്ച ജീവിക്കാൻ തീരുമാനിക്കുന്ന കാഴ്ചയാണ് കണ്ടത്. അപ്പോഴും അഭയയുടെ പ്രതികരണം അറിയാൻ നോക്കിയിരുന്നെങ്കിലും യാതൊരുവിധ പ്രതികരണവും അഭയയിൽ നിന്നുണ്ടായില്ല. അഭയ പഴയതിലും കരുത്തും മനക്കട്ടിയുമുള്ള ഒരു സ്ത്രീയായിട്ടാണ് കാണാൻ സാധിച്ചത്. മൊത്തത്തിൽ അഭയ അടിമുടി മാറിക്കഴിഞ്ഞു.

ശരീരത്തിലും മാറ്റങ്ങൾ വരുത്താൻ കൂടുതൽ ഫിറ്റ്.നെസ് ശ്രദ്ധിക്കുന്ന ഒരാളായി അഭയ മാറി കഴിഞ്ഞു. ജിമ്മിലെ തന്റെ വർക്ക് ഔട്ട് വീഡിയോ അഭയ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. കുറച്ചുദിവസം മുമ്പ് അതിന്റെ ഫോട്ടോസ് അഭയ പോസ്റ്റ് ചെയ്തിരുന്നു. അതും ഹെവി വർക്ക് ഔട്ടുകളാണ് അഭയ ചെയ്യുന്നത്. കരിയറിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ധാരാളം സ്റ്റേജ് ഷോകൾ അഭയയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.