‘അബു സലീമിന് ഒപ്പം മസില് പിടിച്ച് നടി ഭാമ, ജിമ്മിൽ വർക്ക് ഔട്ട് ചെയ്‌ത്‌ താരം..’ – ഫോട്ടോസ് വൈറൽ

ലോഹിതദാസ് അവസാനമായി സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിൽ നായികയായി അരങ്ങേറി കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. രേഖിത ആർ കുറുപ്പ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം ഭാമ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടാൻ കഴിഞ്ഞ ഭാമയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു.

സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ്, ഹസ് ബാൻഡ്സ് ഇൻ ഗോവ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ഭാമ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇവ കൂടാതെ നിരവധി മലയാള സിനിമകളിൽ നായികയായിട്ടുള്ള ഭാമ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. 2018-ൽ ഇറങ്ങിയ ഖിലാഫത്താണ് ഭാമയുടെ അവസാനം ഇറങ്ങിയ സിനിമ. അതിന് ശേഷം ഭാമ സിനിമയിൽ അഭിനയിച്ചിട്ടില്ല.

2020-ൽ ഭാമ വിവാഹിതയാവുകയും ചെയ്തിരുന്നു. ഒരു മകളും താരത്തിനുണ്ട്. സിനിമയിലേക്ക് മടങ്ങി വരുമോ എന്ന് താരത്തിന്റെ ആരാധകർ ആവശ്യപ്പെടാറുണ്ടെങ്കിലും ഉടനെ ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ലെന്നാണ് കരുതുന്നത്. പക്ഷേ ആരാധകർക്ക് പ്രതീക്ഷകൾ നൽകികൊണ്ട് ഭാമ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പുതിയ ഏതോ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ.

എങ്കിൽ ഫിറ്റ്.നെസ് കാത്തുസൂക്ഷിക്കാൻ വേണ്ടിയായിരുന്നു താരം ജിമ്മിൽ വർക്ക് ഔട്ട് ആരംഭിച്ചത്. ഇപ്പോഴിതാ നടൻ അബു സലീമിന് ഒപ്പം ബഹ്‌ റൈനിലെ ജിമ്മിൽ നിൽക്കുന്ന രസകരമായ ചിത്രങ്ങൾ ഭാമ പങ്കുവച്ചിരിക്കുകയാണ്. നല്ല ക്യാപ്ഷൻ പറയുമോ എന്നായിരുന്നു അതിന് ഭാമ നൽകിയത് തലക്കെട്ട്. ചിലർ രസകരമായ കമന്റുകളും അതിന് താഴെ ഇട്ടിട്ടുണ്ട്. അബു ഇക്കയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോ എന്നായിരുന്നു മലയാളികളുടെ മറുപടി.