February 29, 2024

‘ബീച്ചിൽ ഒരു കൊച്ചുകുട്ടിയെ പോലെ ഓടി കളിച്ച് പ്രിയ വാര്യർ, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും ആഗ്രഹം. പലരും സിനിമയിൽ അഭിനയിച്ച് ഇത് സാധിക്കാതെ പോകാറുണ്ട്. വളരെ കുറച്ച് മാത്രം പേർക്ക് സിനിമ മേഖലയിൽ കഴിവുകൾ പ്രകടിപ്പിച്ച് ആളുകളുടെ ശ്രദ്ധനേടി പിടിച്ചുനിൽക്കാൻ പറ്റുകയുള്ളു. എങ്കിൽ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ ഒരു താരമുണ്ട്.

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ നാഷണൽ ക്രഷ് എന്ന ലേബലിലേക്ക് എത്തിപ്പെട്ട നടി പ്രിയ പ്രകാശ് വാര്യരാണ് ആ താരം. ഒരു താരത്തിന് ഇത്രത്തോളം ഒരു പിന്തുണ ലഭിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമില്ല. ആ സിനിമയിലെ മാണിക്യ മലരായി എന്ന ഗാനം യൂട്യൂബിൽ ഇറങ്ങുകയും പ്രിയ വാര്യരുടെ ഒരു കണ്ണിറുക്കൽ സീൻ ആ പാട്ടിൽ ഉണ്ടാവുകയും അത് ആളുകളുടെ ഹൃദയത്തിൽ പതിയുകയും ചെയ്തു.

പിന്നീട് ഇങ്ങോട്ട് പ്രിയ വാര്യർ എന്ന താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി പല ഭാഷകളിൽ നിന്നായി സിനിമകൾ. മലയാളത്തിന് പുറമേ തെലുങ്കിലും കന്നടയിലും അഭിനയിച്ചു കഴിഞ്ഞ പ്രിയ വാര്യരുടെ മൂന്നോളം ഹിന്ദി സിനിമകളും ഇറങ്ങാനുണ്ട്. ഇവ ഒന്നും കൂടാതെ മലയാളത്തിലും മൂന്ന് സിനിമകൾ താരത്തിന്റെ വരാനുണ്ട്. ഇൻസ്റ്റാഗ്രാമിലും നേട്ടമുണ്ടാക്കിയ ഒരാളാണ് പ്രിയ വാര്യർ.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

മിന്നൽ വേഗത്തിൽ ഫോളവേഴ്സ് ആ പാട്ട് ഇറങ്ങിയപ്പോൾ കൂടിയത്. പ്രിയ വാര്യർ തായ് ലാൻഡിൽ പോയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസും കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ആ സ്ഥലം താരത്തിന്റെ മനസ്സിൽ നിന്ന് മായുന്നില്ല എന്നതിന് ഉദാഹരണമാണ് അവിടെ ഒരു ബീച്ചിൽ പാറി പറന്ന് നടക്കുന്ന ഒരു വീഡിയോ പ്രിയ വാര്യർ വീണ്ടും പങ്കുവച്ചിരിക്കുകയാണ്.