‘സ്വർണത്തിൽ പൊതിഞ്ഞ പ്രതിമയോ!! പൊളി ലുക്കിൽ മനസ്സ് കീഴടക്കി നടി പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

പത്ത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിലെ സജീവമായി നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന താരമാണ് നടി പൂജ ഹെഗ്‌ഡെ. ജീവയുടെ നായികയായി മുഖംമൂടി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു പൂജയുടെ സിനിമ ജീവിതത്തിന് തുടക്കമായത്. അതിന് ശേഷം തെലുങ്കിൽ നാഗ ചൈതന്യയുടെ നായികയായി അഭിനയിച്ചുകൊണ്ട് അവിടെയും അരങ്ങേറി പൂജ.

2016-ൽ ഹൃതിക് റോഷന്റെ നായികയായി ‘മോഹൻജോ ദാരോ’ എന്ന സിനിമയിൽ പൂജ അഭിനയിച്ചിരുന്നു. അങ്ങനെ ബോളിവുഡ് അരങ്ങേറ്റത്തിലും ശ്രദ്ധനേടിയ പൂജ തെലുങ്കിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. അല്ലു അർജുന്റെ നായികയായി ഡി.ജെയിൽ അഭിനയിച്ച ശേഷമാണ് മലയാളികൾക്ക് ഇടയിൽ പൂജ കൂടുതൽ സുപരിചിതയായി മാറുന്നത്. അത് കഴിഞ്ഞ് കുറെ സിനിമകളിൽ പൂജ അഭിനയിച്ചു.

ഈ വർഷം ആദ്യമായിരുന്നു പൂജ വിജയുടെ നായികയായി ബീസ്റ്റിൽ അഭിനയിച്ചത്. സിനിമയിലെ ഗാനരംഗങ്ങളിൽ പൂജയുടെ നൃത്തച്ചുവടുകൾ ശ്രദ്ധനേടിയിരുന്നു. ഇത് കൂടാതെ ഈ വർഷം ഇറങ്ങിയ രാധേ ശ്യാം, ആചാര്യ തുടങ്ങിയ സിനിമകളിലും പൂജ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആ രണ്ട് സിനിമകളും തിയേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു. അടുത്തതായി ഇറങ്ങാനുള്ളത് ഹിന്ദി ചിത്രമാണ്.

രൺവീറിന്റെ നായികയായി വരുന്ന സർക്കസാണ് പൂജയുടെ അടുത്ത സിനിമ. ഇൻസ്റ്റാഗ്രാമിൽ രണ്ട് കോടിയിൽ അധികം ഫോളോവേഴ്സുള്ള പൂജയുടെ ഫോട്ടോസും തരംഗവുമാറുണ്ട്. ഗോൾഡ് നിറത്തിലെ ഔട്ട്.ഫിറ്റിൽ പൂജ ചെയ്ത പുതിയ ഷൂട്ടിലെ ഫോട്ടോസ് ശ്രദ്ധനേടുകയാണ് ഇപ്പോൾ. കോൾസ്റ്റൻ ജൂലിയനാണ് പൂജയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. തന്യ ഗാവ്രിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.