‘ക്യൂട്ട് ഭാവങ്ങളുമായി നടി നിരഞ്ജന അനൂപ്, താരം ധരിച്ച് സാരി ആരുടേതാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോഹം. തിയേറ്ററുകളിൽ വിജയം തീർത്ത ആ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി നിരഞ്ജന അനൂപ്. ആ ചിത്രത്തിൽ ബാലതാരമായിട്ടാണ് നിരഞ്ജന അഭിനയിച്ചതെങ്കിലും വളരെ പെട്ടന്ന് തന്നെ മലയാളത്തിൽ തന്നെ നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു താരം.

ലോഹത്തിന് ശേഷം രഞ്ജിത്തിന്റെ തന്നെ പുത്തൻ പണത്തിലാണ് നിരഞ്ജന അഭിനയിച്ചിരുന്നത്. അത് കഴിഞ്ഞ് ഗൂഢാലോചന എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയും ചെയ്തു നിരഞ്ജന. സൈറ ഭാനുവിലെ അരുന്ധതി എന്ന അതിശക്തമായ കഥാപാത്രവും നിരഞ്ജനയിൽ നിന്ന് വളരെ പെട്ടന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നു. അതിന് ശേഷം വീണ്ടും അവസരങ്ങൾ നിരഞ്ജനയെ തേടി വന്നു.

കല വിപ്ലവം പ്രണയം, ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. കുട്ടികാലം മൂത്തൽ നൃത്തം പഠിക്കുന്ന ഒരാളാണ് നിരഞ്ജന. ക്ലാസിക്കൽ ഡാൻസുകളിൽ കഴിവ് തെളിയിച്ചട്ടുള്ള നിരഞ്ജന കലോത്സവങ്ങളിൽ ഒരുപാട് സമ്മാനങ്ങളും നേടിയിട്ടുണ്ട്. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന ചിത്രത്തിലാണ് നിരഞ്ജനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഇരുപത്തിരണ്ടുകാരിയായ നിരഞ്ജന സോഷ്യൽ മീഡിയയിൽ ക്യൂട്ട് ഭാവങ്ങളിൽ കുട്ടിത്തം തോന്നിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് കൂടുതൽ പങ്കുവച്ചു കണ്ടിട്ടുള്ളത്. ഇപ്പോഴിതാ നടി ശ്രുതി രാമചന്ദ്രൻ നൽകിയ മനോഹരമായ റോസ് നിറത്തിലെ സാരയിലുള്ള ഫോട്ടോസ് നിരഞ്ജന പോസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രണവ് രാജ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എന്തൊരു ക്യൂട്ട് എന്നാണ് ആരാധകർ കമന്റുകൾ ഇട്ടത്.