‘ക്യാപ്ഷൻ പറയുമോ! കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം ശിവാനി നാരായണൻ..’ – ഫോട്ടോസ് വൈറൽ

തമിഴിൽ ബ്ലോക്ക് ബസ്റ്ററായി മാറിയ ഈ വർഷം പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായിരുന്നു വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കമൽഹാസനെ കൂടാതെ സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. കമൽഹാസന്റെ ഏറ്റവും കളക്ഷൻ നേടിയ സിനിമയും ഇതായിരുന്നു. അതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിക്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ശിവാനി നാരായണൻ. വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന്റെ മൂന്ന് ഭാര്യമാരിൽ ഒരാളായിട്ടാണ് ശിവാനി അഭിനയിച്ചിരുന്നത്. ശിവാനിയുടെ കരിയറിലെ ആദ്യ സിനിമയായിരുന്നു ഇത്. പക്ഷേ അതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശിവാനി. സീരിയലുകളിലൂടെയാണ് ശിവാനി വരുന്നത്.

കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മൂന്നാമത്തെ സീസണിലെ മത്സരാർത്ഥിയായിരുന്നു ശിവാനി. പകൽ നിലാവ് എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ശിവാനി ബിഗ് ബോസിലെ അവസാന ആഴ്ചയാണ് ഷോയിൽ നിന്ന് പുറത്തായത്. ഷോയിൽ വരുന്നതിന് മുമ്പ് തന്നെ ശിവാനിക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്നു.

പലപ്പോഴും താരത്തിനെ ഗ്ലാമറസ് ലുക്കിൽ ആരാധകർ ഫോട്ടോഷൂട്ടുകളിൽ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ഗ്ലാമറസ് ഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് ശിവാനി. ക്യാപ്ഷൻ നൽകൂ എന്ന കുറിച്ചുകൊണ്ട് കറുപ്പ് ഔട്ട്.ഫിറ്റിലുള്ള ശിവാനിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്രഷുൻ പ്രശാന്ത് ശ്രീധറാണ്. ഇന്ദുവിന്റെ സ്റ്റൈലിങ്ങിൽ ചൈതന്യ റാവുമാണ് ഔട്ട്.ഫിറ്റ് ഡിസൈൻ ചെയ്തത്.


Posted

in

by