‘അതിഗംഭീര മേക്കോവറിൽ ഹോട്ട് ലുക്കിൽ പ്രിയ വാര്യർ, ദിഗംബരൻ ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘അതിഗംഭീര മേക്കോവറിൽ ഹോട്ട് ലുക്കിൽ പ്രിയ വാര്യർ, ദിഗംബരൻ ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കണ്ണിറുക്കി ഇന്ത്യൻ സിനിമ ലോകത്ത് ഒറ്റ ദിവസംകൊണ്ട് വൈറലായ ഒരു താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലെ ഒരു ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയതോടെയാണ് പ്രിയ വാര്യർ ശ്രദ്ധപിടിച്ചു പറ്റുന്നത്. ആ പാട്ടിൽ ഒരു സീനിൽ കണ്ണിറുക്കി കാണിക്കുന്ന പ്രിയവാര്യരെ സോഷ്യൽ മീഡിയ വൈറലാക്കി എന്ന് വേണം പറയാൻ.

കേരളത്തിൽ മാത്രമായി ഒതുങ്ങിയില്ല ആ കണ്ണിറുക്കൽ. സോഷ്യൽ മീഡിയയിൽ വൈറലാവുകയും അത് ലോകം ഒട്ടാകെ ശ്രദ്ധനേടുകയും ചെയ്തു. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും അതിന് ശേഷം പ്രിയവാര്യർക്ക് ഒരുപാട് അവസരങ്ങൾ വരികയുണ്ടായി. പ്രശംസകൾ നേടുന്നതിനോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകളും വന്നു പ്രിയ വാര്യർക്ക് എതിരായി.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രിയവാര്യരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബോളിവുഡ് ചിത്രത്തിൽ വരെ അഭിനയിച്ച കഴിഞ്ഞ പ്രിയ വാര്യരുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. പ്രിയയുടെ സുഹൃത്തും ഫാഷൻ ഡിസൈനറുമായ ഹൃശ്ചിക് എന്ന ഹൃഷികേശ് സജി എന്ന വ്യക്തിയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

6 വർഷമായുള്ള ഇരുവരുടെയും സൗഹൃദത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ഹൃശ്ചിക് കുറിച്ചത്. 6 വർഷം മുമ്പ് ഒരു നടിയാവണമെന്നുളള പ്രിയയുടെ ആഗ്രഹവും ഒരു ഡിസൈനർ ആവണമെന്നുള്ള ഹൃശ്ചികയ്ക്കിന്റെ ആഗ്രഹവും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ പഠനകാലത്ത് എല്ലാവരും തന്റെ കാര്യം പറഞ്ഞ് ചർച്ച ചെയ്തിരുന്നപ്പോൾ..

പ്രിയ മാത്രമാണ് തന്റെ അടുത്ത് വരികയും സംസാരിക്കുകയും ഞാൻ നിനക്കൊപ്പം ഉണ്ടാവുമെന്ന് വാക്ക് നൽകുകയും ചെയ്‌തെന്നും അദ്ദേഹം കുറിച്ചു. ആ വാക്ക് കഴിഞ്ഞ 6 വർഷമായി പ്രിയ പാലിക്കുന്നുവെന്നും അതിൽ ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നുണ്ട്. പ്രിയവാര്യരുടെ ബോയ് ഫ്രണ്ടെന്ന് തന്നെന്ന് ഹൃഷികേശ് ഒരാൾക്ക് മറുപടി കൊടുത്തിട്ടുണ്ട്.

CATEGORIES
TAGS