‘ബാത് ടബിൽ ഫോട്ടോഷൂട്ടുമായി വിങ്ക് ഗേൾ പ്രിയ വാര്യർ, വെറൈറ്റിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരറ്റ രാത്രികൊണ്ട് ഇൻറർനെറ്റിൽ തരംഗമായി മാറിയ ഒരു അഭിനയത്രിയാണ് നടി പ്രിയ പ്രകാശ് വാര്യർ. ഇന്ത്യയിലെ വിങ്ക് ഗേൾ എന്ന അറിയപ്പെടുന്ന പ്രിയ വാര്യർ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയാകുന്നത് ഒമർ ലുലു എന്ന സംവിധായകന്റെ ‘ഒരു അടാർ ലവ്’ എന്ന ചിത്രത്തിലൂടെയാണ്. ആ സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിലെ മാണിക്യമലരായി പൂവേ എന്ന ഗാനം യൂട്യൂബിൽ ഇറങ്ങിയിരുന്നു.

ആ പാട്ടിലെ ഒരു രംഗത്തിൽ പ്രിയ വാര്യർ കണ്ണിറുക്കി കാണിക്കുന്ന സീനുണ്ടായിരുന്നു. അത് ഇൻറർനെറ്റിൽ തരംഗമായി മാറി. പ്രിയ വാര്യരെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലെ മിക്ക സ്ഥലത്ത് നിന്നുമുള്ള ആളുകൾ തിരയാൻ തുടങ്ങി. ഒറ്റ രാത്രി കൊണ്ട് തന്നെ പ്രിയയ്ക്ക് ഫോളോവേഴ്സ് ലക്ഷക്കണക്കിനാണ് കൂടിയത്. നാഷണൽ ക്രഷ് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രിയയെ പറ്റി വാർത്ത വരികയും ചെയ്തു.

പക്ഷേ പൊക്കിക്കൊണ്ട് നടന്ന പോലെ തന്നെ പ്രിയയെ വലിച്ചിടാനും ശ്രമങ്ങൾ നടന്നു. ട്രോളുകളും വിമർശനങ്ങളും പ്രിയയ്ക്ക് തുടരെ തുടരെ വന്നുകൊണ്ടേയിരുന്നു. അതിൽ ഒന്നും വീണുപോകാൻ പ്രിയ തയ്യാറല്ലായിരുന്നു. തെലുങ്കിലും കന്നഡയിലും ബോളിവുഡിൽ നിന്നുമെല്ലാം പ്രിയ വാര്യർക്ക് അവസരങ്ങൾ ലഭിച്ചു. 7.2 മില്യൺ ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്ക് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലുള്ളത്.

പ്രിയ ഇപ്പോഴാണെങ്കിൽ ബാത്ത് ടബിൽ വച്ചെടുത്ത ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ശാന്തത പാലിക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ സ്വയം സൂക്ഷിക്കുക.. അല്ലെങ്കിൽ അല്ല..”, പ്രിയ ഷൂട്ടിന്റെ ചിത്രങ്ങളോടൊപ്പം കുറിച്ചു. ഹെന്ന അക്തറിന്റെ സ്റ്റൈലിങ്ങിൽ സൃസ്ടി ഷെട്ടിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഭരത് റവയിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.