‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സിനിമകളിൽ ബാലതാരമായി അഭിനയിക്കുന്ന കുട്ടികളുടെ പിന്നീട് നായകനോ നായികയായിട്ടോ ഉള്ള വരവ് പ്രതീക്ഷിക്കുന്നവരാണ് പ്രേക്ഷകർ. ബാലതാരമായി തിളങ്ങിയത് പോലെ തന്നെ സിനിമയിൽ നായകനും നായികയായും തിളങ്ങാനും പലർക്കും സാധിച്ചിട്ടുമുണ്ട്. ഈ തലമുറയിലെ ബാലതാരങ്ങളും വൈകാതെ തന്നെ മലയാള സിനിമയിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുന്ന യുവതാരങ്ങളായ വളരുമെന്ന് പ്രതീക്ഷയുണ്ട്.

ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തി സൂപ്പർഹിറ്റായി മാറിയ സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ഞാൻ പ്രകാശൻ. അതിൽ ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി താരത്തെ അത്ര പെട്ടന്ന് സിനിമ കണ്ടിട്ടുള്ള പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. ദേവിക സഞ്ജയ് എന്ന താരമാണ് ആ കഥാപാത്രമായി സ്‌ക്രീനിൽ തിളങ്ങിയത്. മികച്ച പ്രകടനമായിരുന്നു ആദ്യ സിനിമയിൽ തന്നെ ദേവികയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്.

ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള അഭിനയം ദേവികയുടേത്. അതും ഫഹദ് ഫാസിലിനെ പോലെയുള്ള ഇപ്പോഴുള്ള മികച്ച നടിമാരിൽ ഒരാളുടെ ഒപ്പമാണ് ദേവിക അഭിനയിച്ചത്. ആ സിനിമ കഴിഞ്ഞ് കൂടുതൽ അവസരങ്ങൾ ദേവികയെ തേടിയെത്തി. മകൾ, മേരി ആവാസ് സുനോ എന്ന സിനിമയിലാണ് അതിന് ശേഷം ദേവിക അഭിനയിച്ചത്. മകളിൽ ജയറാമിന്റെയും മീര ജാസ്മിന്റെയും മകളുടെ റോളിലാണ് ദേവിക അഭിനയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവ് ആയിട്ടുള്ള ദേവിക തന്റെ പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മിനി സ്കർട്ടും ഷോർട്ട് ടോപ്പും ധരിച്ചുള്ള ദേവികയുടെ ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റുകളുടെ മേളമാണ്. ഇത്ര ക്യൂട്ട് ആയിട്ടിരിക്കാൻ ഒരാൾക്ക് പറ്റുമോ എന്നാണ് ഒരു കമന്റ്. ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് താരം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്.

CATEGORIES
TAGS