‘പാമ്പിനൊപ്പം കമിതാക്കളുടെ കിടിലം പ്രീ-വെഡിങ് ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വെഡിങ് ഫോട്ടോഷൂട്ടിൽ കിടിലം വെറൈറ്റികൾ വരുന്ന കാലമാണ് ഇന്നത്തേ കാലം. പഴയ പോലെ ആൽബത്തിൽ ആക്കി ഫോട്ടോ സൂക്ഷിക്കാൻ വേണ്ടി എടുക്കുന്ന പോലെയുള്ള വെഡിങ് ഷൂട്ടുകൾ അല്ല ഇന്നുള്ളത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള വെഡിങ് വർക്കുകൾ ഇന്ന് പുറത്തിറങ്ങാറുണ്ട്. പലപ്പോഴും വെഡിങ് ഷൂട്ടുകൾ അതിരു വിടുന്നുവെന്ന് ഒരു വിമർശനവും ഉണ്ടാവാറുണ്ട്.
ഇപ്പോഴിതാ ഒരു കിടിലം വെറൈറ്റി പ്രീ-വെഡിങ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പുഴയിലും കാട്ടിലും മലയിലും സ്വിമ്മിങ് പൂളിലും ഒക്കെ പല ഫോട്ടോഷൂട്ടുകൾ കണ്ടിട്ടുള്ള മലയാളികൾക്ക് ഇതൊരു പുതുമയാണ്. വരനും വധുവും തങ്ങളുടെ പ്രീ വെഡിങ് ഷൂട്ട് ചെയ്തിരിക്കുന്നത് പാമ്പിനൊപ്പമാണ്.
കേട്ടപ്പോൾ തന്നെ ഞെട്ടിയല്ലേ? അപ്പോൾ ചിത്രങ്ങൾ കണ്ടല്ലോ.!! അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്. എറികാട്ട് സ്റ്റുഡിയോസ് എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വരനായ ആന്റണിയും വധുവായ മോണിക്ക പാമ്പിനെ കൈയിലും കഴുത്തിലും ദേഹത്തും ഇട്ടിരിക്കുന്ന ചിത്രങ്ങൾ വെഡിങ് കമ്പനി പോസ്റ്റ് ചെയ്തിട്ടുള്ളത്.
അമേരിക്കയിൽ വച്ച് എടുത്തിരിക്കുന്ന ഷൂട്ടിലെ വരൻ വീട്ടിൽ വളർത്തുന്ന പാമ്പുകളെയാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ യാതൊരു വിധ പേടിയും കൂടാതെയാണ് രണ്ടുപേരും നിൽക്കുന്നതും. മികച്ച അഭിപ്രായമാണ് ഫോട്ടോസിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചിലർ വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.