പിസാസ് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയായിരുന്നു പ്രയാഗയുടെ ആദ്യ സിനിമ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്. പിന്നീട് താരം തമിഴിൽ പോവുകയും അവിടെ തിളങ്ങിയ ശേഷം വീണ്ടും മലയാളത്തിലേക്ക് വരികയും ചെയ്തു.
‘ഒരു മുറൈ വന്ത് പാർഥായ’ മലയാളത്തിൽ പ്രയാഗ നായികയായി അഭിനയിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ കഥാപാതമാണ് പ്രയാഗയുടെ കരിയർ തന്നെ മാറ്റിമറിച്ചത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായത് ആയിരുന്നു. രാമലീലയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചതോടെ പ്രയാഗ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് വർഷമായി പ്രയാഗയുടെ റിലീസുകൾ ഒന്നും തന്നെയില്ല.
സിനിമയിൽ നിന്ന് കുറച്ച് നാൾ ബ്രേക്ക് എടുക്കുന്നുവെന്ന് ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് മാത്രമേയുള്ളു താരം ബ്രേക്ക് എടുത്തത്, മറ്റ് പൊതു പരിപാടികളിലും ചടങ്ങുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ പ്രയാഗ വളരെ സജീവമായി നിൽക്കുന്നുണ്ട്. ഈ അടുത്തിടെ ഹെയർ സ്റ്റൈലിൽ കളർ മാറ്റിയെത്തിയ ലുക്കിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.
ഇപ്പോഴിതാ കറുപ്പ് നിറത്തിലെ സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ വന്ന പ്രയാഗയുടെ പുതിയ ലുക്കിനും ആരാധകരുടെ ഭാഗത്ത് നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ കരുതിയത് ബാറ്റ് വുമൺ ആണെന്നാണ് ചിലർ അഭിപ്രായപ്പെട്ടു. നല്ല കുട്ടിയെ അമ്മായി ലുക്ക് ആക്കിയ മേക്കപ്പമാന് അഭിനന്ദനങ്ങൾ, എങ്ങനെ ഇരുന്ന കുട്ടിയാ, വേറെ പ്ലാനെറ്റിൽ നിന്ന് വന്നതാണോ എന്നിങ്ങനെ പോകുന്നു കമന്റുകൾ.