‘എന്തൊരു ഭംഗിയാണ് ഈ വേഷത്തിൽ കാണാൻ!! സാരിയിൽ ക്യൂട്ടായി സിത്താര കൃഷ്ണകുമാർ..’ – ഫോട്ടോസ് വൈറലാകുന്നു

പിന്നണി ഗായക രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഒരു നർത്തകിയായി തുടങ്ങിയ സിത്താര പിന്നീട് ഗായികയായി മാറുക ആയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ പാട്ടിലൂടെ പുരസ്കാരങ്ങൾ നേടിയ സിത്താര കാലിക്കറ്റ് കലോത്സവത്തിൽ രണ്ട് തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2007 മുതൽ പിന്നണി ഗായികയായി രംഗത്തുണ്ട്.

ടെലിവിഷൻ ചാനലുകളിൽ മത്സരാർത്ഥിയായും സിത്താര ആ കാലഘട്ടത്തിൽ തിളങ്ങിയിരുന്നു. അങ്ങനെയാണ് സിനിമകളിൽ കൂടുതൽ അവസരം ലഭിക്കുന്നത്. മൂന്ന് തവണയാണ് സിത്താരയ്ക്ക് കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളത്. രണ്ട് സിനിമകളിൽ സംഗീത സംവിധാനവും ചെയ്തിട്ടുള്ള സിത്താര, അതിശയൻ എന്ന സിനിമയിലാണ് പിന്നണി ഗായികയായി ആദ്യമായി പാടുന്നത്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും പാടിയിട്ടുള്ള സിത്താര ഇപ്പോൾ നിരവധി ചാനലുകളിലും മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായും സജീവമാണ്. 2007-ൽ തന്നെയായിരുന്നു സിത്താരയുടെ വിവാഹം. ഒരു മകളും താരത്തിനുണ്ട്. അമ്മയെ പോലെ തന്നെ സിത്താരയുടെ മകളും മികച്ചയൊരു പാട്ടുകാരിയാണ്. പല വേദികളിലും അമ്മയ്ക്കും മകളും പാടി കൈയടി നേടിയിട്ടുണ്ട്.

ഈ അടുത്തിടെ കഴിഞ്ഞ സ്റ്റാർ സിംഗർ ജൂനിയറിൽ വിധികർത്താവ് ആയിരുന്നു സിത്താര. ഇപ്പോഴിതാ വെള്ള സാരിയിൽ തിളങ്ങിയ സിത്താരയുടെ മനോഹരമായ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുജേഷ് ഇമാജിയോയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഈ വേഷത്തിൽ സിതുമണിയെ കാണാൻ നല്ല ഭംഗിയായിട്ടുണ്ടെന്ന് സിത്താരയുടെ ആരാധകർ കമന്റും ചെയ്തിട്ടുണ്ട്.