‘മൗനരാഗത്തിലെ വില്ലത്തിയല്ലേ ഇത്!! കലക്കൻ ഡാൻസുമായി നടി പ്രതീക്ഷ ജി പ്രദീപ്..’ – വീഡിയോ വൈറൽ

ടെലിവിഷൻ പരമ്പരകളിൽ ചിലപ്പോഴൊക്കെ പ്രേക്ഷകർക്ക് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരങ്ങളെക്കാൾ ഇഷ്ടം തോന്നുക അതിൽ വില്ലത്തിയായി എത്തുന്ന അഭിനയാത്രികളെ ആയിരിക്കും. പലരും വില്ലത്തി റോളുകളിൽ നിന്ന് പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി നായിക റോളുകളിലേക്ക് മാറാറുണ്ട്. സീരിയലിന്റെ റേറ്റിംഗ് നിർണയിക്കുന്നതിൽ വില്ലത്തികളും വലിയ പങ്കുവഹിക്കുന്നുണ്ട്.

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ വില്ലത്തിയായി അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരു താരമാണ് നടി പ്രതീക്ഷ ജി പ്രദീപ്. പത്തനംതിട്ട സ്വദേശിനിയായ പ്രതീക്ഷ സീരിയൽ അഭിനയ രംഗത്തേക്ക് 2012 കാലഘട്ടത്തിലാണ്. അമ്മ സീരിയലിലാണ് പ്രതീക്ഷ ആദ്യമായി അഭിനയിച്ചത്. പിന്നീട് ഇങ്ങോട്ട് പ്രതീക്ഷയ്ക്ക് സീരിയലുകളിൽ തിരഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ലെന്ന് പറയേണ്ടി വരും.

അമല, എന്ന് സ്വന്തം കൂട്ടുകാരി, മഞ്ഞുരുകം കാലം, പ്രണയം, സ്ത്രീധനം, സീത, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളിൽ തിളങ്ങിയ പ്രതീക്ഷ, കസ്തൂരിമാൻ എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. കസ്തൂരിമാനിലെ ശിവാനിയെ പ്രേക്ഷകർ അത്രപെട്ടന്ന മറക്കുകയുമില്ല. അതിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു ഹിറ്റ് സീരിയലിന്റെ ഭാഗമാകാനും പ്രതീക്ഷയ്ക്ക് സാധിച്ചു.

ഇപ്പോൾ മൗനരാഗം എന്ന സീരിയലിൽ നെഗറ്റീവ് റോളിലാണ് പ്രതീക്ഷ അഭിനയിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ പ്രതീക്ഷ ഇപ്പോഴിതാ വിക്രാന്ത് റോണയിലെ രാ രാ റക്കമ്മ എന്ന പാട്ടിന് ചുവടുവച്ചിരിക്കുകയാണ്. ദാവണിയുടുത്ത് തനി നാടൻ ലുക്കിലാണ് പ്രതീക്ഷ ഡാൻസ് ചെയ്തത്. മൗനരാഗം സീരിയലിലെ തന്നെ ശ്രിസ്വേത മഹാലക്ഷ്മിയാണ് താരത്തിന്റെ വീഡിയോ എടുത്തിരിക്കുന്നത്.