‘ആരാധകർക്ക് തിരിച്ചറിയാൻ പറ്റാത്ത ലുക്കിൽ ഞെട്ടിച്ച് ദിൽഷയുടെ തകർപ്പൻ ഡാൻസ്..’ – വീഡിയോ വൈറൽ

ഫോട്ടോഗ്രാഫേഴ്സ് എടുക്കാറുള്ള മേക്കോവർ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിട്ടുള്ള കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. മിക്കപ്പോഴും സിനിമ സീരിയൽ താരങ്ങളോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സോ അതുമല്ലെങ്കിലും മറ്റു ഏതെങ്കിലും പ്രമുഖരോ ഒക്കെ ആയിരിക്കും അതിൽ മോഡലുകളാണ് വരാറുള്ളത്.

പക്ഷേ കുറെ മാസങ്ങൾക്ക് മുന്നേ ഇൻറർനെറ്റിൽ തരംഗമായ ഒരു മേക്കോവർ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. അത് എടുത്ത ഫോട്ടോഗ്രാഫറുടെ പേര് പറഞ്ഞാൽ തന്നെ ആ ഷൂട്ട് മലയാളികളുടെ മനസ്സിൽ പെട്ടന്ന് ഓടിയെത്തും. മഹാദേവൻ തമ്പി എന്ന പ്രൊഫഷണൽ സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു ആ ഫോട്ടോഷൂട്ട് എടുത്തിരുന്നത്.

തെരുവിൽ കച്ചവടം ചെയ്തിരുന്ന ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയെ ആയിരുന്നു ആ മേക്കോവർ ഫോട്ടോഷൂട്ടിൽ മഹാദേവൻ തമ്പി മോഡലാക്കിയത്. അന്ന് അത് വാർത്തകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്നു. അതിന് ശേഷം മഹാദേവൻ തമ്പി താരങ്ങൾ ഉൾപ്പടെയുള്ളവരെ മോഡലുകളാക്കി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

ഈ തവണ മഹാദേവൻ തമ്പി ബിഗ് ബോസ് സീസൺ ഫോർ വിജയിയായ ദിൽഷ പ്രസന്നനെയാണ് മോഡലായി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളികൾക്ക് മാത്രമല്ല ദിൽഷയുടെ കടുത്ത ആരാധകർക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ഒരു മേക്കോവർ ഫോട്ടോഷൂട്ടാണ് നടത്തിയിരിക്കുന്നത്. വയലറ്റ് നിറത്തിലെ ഒരു വെറൈറ്റി സിൽക്കി ഔട്ട്ഫിറ്റാണ് ഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

വിജിൽ ഷൂട്ടിന് വേണ്ടി ദിൽഷയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ ഔട്ട്ഫിറ്റിൽ ഒരു കലക്കൻ ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മേക്കോവറിൽ ദിൽഷ ആരാധകരെ ഞെട്ടിച്ചത്. ഫ്ലോർ ഇളക്കിമറിക്കുന്ന ഒരു ഡാൻസ് പ്രകടനമായിരുന്നു ദിൽഷയുടേത്. ഐമസ് ഡിസൈൻസ് ആണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. മിലൻ കണ്ണനാണ് ആർട്ട് ചെയ്തിട്ടുള്ളത്. എന്തായാലും ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.