‘അമ്മ റിഹേഴ്സൽ ക്യാമ്പിൽ താരങ്ങൾക്ക് ഒപ്പം നടി പ്രാചി, താരനിബിഡമായി പരിപാടി..’ – ഫോട്ടോസ് വൈറൽ

മാമാങ്കം എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി പ്രാചി ടെഹ്‌ലൻ. മാമാങ്കത്തിൽ നായികയായി അഭിനയിച്ച പ്രാചി മലയാളത്തിൽ ആകെ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരം കൂടിയാണ് പ്രാചി. നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരിക്കുകയും മെഡലുകൾ നേടുകയും ചെയ്തിട്ടുള്ള ഒരാളാണ് പ്രാചി.

സീരിയലിൽ അഭിനയിക്കാനാണ് ആദ്യം അവസരം ലഭിച്ചത്. അതിന് ശേഷം പഞ്ചാബി സിനിമകളിൽ നിന്ന് പ്രാചിക്ക് അവസരം ലഭിച്ചു. പിന്നീട് മമ്മൂട്ടി ചിത്രത്തിലും പ്രാചി അഭിനയിച്ചു. 2021-ൽ ഇറങ്ങിയ ത്രിശങ്കു എന്ന തെലുങ്ക് സിനിമയാണ് പ്രാചിയുടെ അവസാനമിറങ്ങിയത്. 2020-ലായിരുന്നു പ്രാചിയുടെ വിവാഹം. പക്ഷേ ഇരുവരും വേർപിരിഞ്ഞുവെന്നും വാർത്തകളുണ്ടായിരുന്നു. പക്ഷേ താരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മാമാങ്കം കഴിഞ്ഞ് പ്രാചി മലയാളത്തിൽ വീണ്ടും അഭിനയിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സിനിമ പരാജയമായിരുന്നെങ്കിലും പ്രാചിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരസംഘടനയായ അമ്മയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന എന്റർടൈൻമെൻറ് അവാർഡ്സ് 2023-ൽ പ്രാചിയും ഒരു ഭാഗമാവുകയാണ്. പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് നടക്കുകയാണ് ഇപ്പോൾ.

മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇവരെ അമ്മയിൽ അംഗങ്ങളാണ് നിരവധി താരങ്ങളാണ് അവാർഡ്സിന് എത്തുക. ഇപ്പോഴിതാ റിഹേഴ്സൽ ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങളെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രാചി. ബിജു മേനോൻ, സിദ്ധിഖ്, അനു സിത്താര, ജോജു ജോർജ്, ജോമോൾ, ഹണി റോസ്, ലക്ഷ്മി ഗോപാല സ്വാമി, ധന്യ മേരി തുടങ്ങിയ താരങ്ങൾക്ക് ഒപ്പമുള്ള ഫോട്ടോസും പ്രാചി പങ്കുവച്ചിട്ടുണ്ട്.