‘ഗ്ലാമറസായി നായികമാർ!! ഇന്റിമേറ്റ് സീനുകളുമായി പ്രഭുദേവയുടെ ബഗീര ട്രെയിലർ..’ – വീഡിയോ കാണാം

ഡാൻസിംഗ് സ്റ്റാർ പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഗീര. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി നായികരമാണ് അഭിനയിക്കുന്നത്. ഭരതൻ പിച്ചേഴ്സിന്റെ ബാനറിൽ ആർ.വി ഭരതനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എസ്.വി.ആർ രവി ശങ്കർ സഹനിർമ്മതാവ്. ഗണേശന്റെ സംഗീതത്തിൽ സെൽവ കുമാറും അഭിനന്ദൻ രാമാനുജനുമാണ് ക്യാമറ ചെയ്തിരിക്കുന്നത്.

റുബെനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അമൈറ ഡസ്റ്റർ, രമ്യ നമ്പീശൻ, ജനനി അയ്യർ, ഗായത്രി ശങ്കർ, സഞ്ചിത ഷെട്ടി, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ, സായി കുമാർ, നാസ്സർ, പ്രാഗതി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ ഭൂതം, പൊയ്ക്കൽ കുതിരൈ എന്നിവയാണ് പ്രഭുദേവയുടെ അവസാനമായി റിലീസ് ചെയ്ത സിനിമകൾ.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഇപ്പോഴിതാ ബഗീരയുടെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുകയാണ്. ബഗീര ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. പ്രഭുദേവയുടെ അഴിഞ്ഞാട്ടം തന്നെയാണ് ട്രെയിലറിൽ ഉടനീളമുള്ളത്. നിരവധി നായികമാരുള്ള സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകരും ഏറെ ഉറ്റുനോക്കുന്ന ഒരു സിനിമ തന്നെയാണ് ഇതെന്ന് ഉറപ്പാണ്.

പ്രഭുദേവയുടെ ഇന്റിമേറ്റ് രംഗങ്ങൾ, ഡാൻസ് ആക്ഷൻ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാക്കേജ് തന്നെയാണ് ബഗീര ട്രെയിലർ. സിനിമയും ഇതൊക്കെ തന്നെയായിരിക്കും പ്രേക്ഷകർക്ക് നൽകുന്നത്. ഫെസ്റ്റിവൽ മൂഡിൽ കാണേണ്ട സിനിമയാണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഏറെ നാളായി ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞ സിനിമ ഒടുവിൽ ഈ മാർച്ച് മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.