‘എന്റെ ജീവിതത്തിലെ ഒരു പുതു അധ്യായം!! വിശേഷ വാർത്ത പങ്കുവച്ച് മേഘ്ന വിൻസെന്റ്..’ – വീഡിയോ കാണാം

സീരിയൽ രംഗത്ത് ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് പ്രധാന വേഷങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് നടി മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ അമൃത എന്ന കഥാപാത്രം മാത്രം മതി ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും മേഘ്‌നയെ ഓർത്തിരിക്കാൻ. ഇപ്പോഴും സീരിയലിൽ സജീവമാണ്.

സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ എന്ന സീരിയലിൽ പ്രധാന വേഷം ചെയ്യുന്ന താരമാണ്. റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് അത്. തമിഴ് സീരിയലുകളിലും സജീവമായിരുന്ന മേഘന ഒന്ന് രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയൽ നടിയായിരുന്ന ഡിംപിൾ റോസിന്റെ സഹോദരനുമായി വിവാഹിത ആയിരുന്നെങ്കിലും മേഘന പിന്നീട് ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ സിംഗിൾ ലൈഫുമായി മുന്നോട്ട് പോകുന്ന മേഘന സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മേഘന. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മേഘന ഈ കാര്യം അറിയിച്ചത്. ചെന്നൈയിൽ താമസമാക്കിയിരുന്നു മേഘന ഇപ്പോഴിതാ കേരളത്തിലേക്ക് മാറിയിരിക്കുകയാണ്.

പുതിയ വീടും മേഘന വച്ചു. ഈ സന്തോഷ വിശേഷമാണ് മേഘന തന്റെ ചാനലിലൂടെ പുറത്തുവിട്ടത്. “ഈ പുതിയ വീട് എന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തെ പ്രതിനിധീകരിക്കുന്നു. എന്റേത് എന്ന് വിളിക്കാൻ ഈ മനോഹരമായ ഇടം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണെന്ന് തോന്നുന്നു, എന്റെ പ്രിയപ്പെട്ടവരുമായി ഇത് പങ്കിടുന്നതിൽ എനിക്ക് അതിയായ ആവേശമുണ്ട്..”, മേഘന വീഡിയോയുടെ താഴെ കുറിച്ചു.