‘ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ റീൽസ് താരം നിവേദ്യ, സദാചാര കമന്റുമായി മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറുന്ന താരങ്ങളുടെ എണ്ണം ലോക്ക് ഡൗൺ നാളുകൾക്ക് ശേഷം വളരെ കൂടുതലാണ്. ടിക്-ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വന്ന ഒരുപാട് കുട്ടി താരങ്ങൾ കേരളത്തിലുണ്ട്. ടിക്-ടോക് ബാൻ ചെയ്തപ്പോൾ അവരിൽ പലരുടെയും സങ്കടം മലയാളികൾ കണ്ടതുമാണ്. പിന്നീട് ഇൻസ്റ്റാഗ്രാം റീൽസ് ആരംഭിച്ച ശേഷമാണ് അവരിൽ പലരും വീണ്ടും സജീവമായത്.

റീൽസിലൂടെ ഒരു സിനിമ താരത്തിനേക്കാൾ പ്രശസ്തി നേടുന്ന താരങ്ങളുമുണ്ട്. പ്രശസ്തി മാത്രമല്ല അവരെക്കാൾ ആരാധകരെയും ഇവർക്ക് ലഭിക്കാറുണ്ട്. അതുവഴി ചെറുപ്രായത്തിൽ തന്നെ ഒരു വരുമാന മാർഗവും അവർ കണ്ടെത്തുന്നുണ്ട്. പലരുടെയും ലക്ഷ്യം സിനിമ തന്നെയാണ്. ഇത്തരത്തിൽ ടിക് ടോക്കിലൂടെയും റീൽസിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നിവേദ്യ ആർ ശങ്കർ.

പതിനഞ്ച് വയസ്സ് മാത്രമാണ് നിവേദ്യയുടെ പ്രായം എന്നതും ശ്രദ്ധേയമാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ മുപ്പത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ആണ് നിവേദ്യയ്ക്ക് ഉള്ളത്. ചില മലയാള സിനിമ നായികനടിമാരെക്കാൾ ആരാധകരാണ് നിവേദ്യയ്ക്ക് ഉള്ളത്. മലയാളികൾ മാത്രമല്ല, തമിഴ് നാട്, ആന്ധ്രാ സംസ്ഥാനങ്ങളിലും നിന്നും നിവേദ്യയ്ക്ക് ആരാധകരുണ്ട്. ഡാൻസ് റീൽസുകളാണ് താരം കൂടുതൽ ചെയ്യുന്നത്.

ഇപ്പോൾ മോഡലിംഗും ചെയ്യുന്നുണ്ട് നിവേദ്യ. ചുവപ്പ് ഔട്ട് ഫിറ്റിൽ പ്രണയ ദിനത്തിൽ നിവേദ്യ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫോട്ടോസിന് താഴെ മുഴുവനും നിവേദ്യ വസ്ത്രധാരണത്തെ കുറിച്ച് ക്ലാസ് കൊടുക്കുന്ന സദാചാര ആങ്ങളമാരെയാണ് കൂടുതലായി കാണാൻ കഴിയുന്നത്. അഭിഷേക് മംഗ്ലാവിലാണ് ഫോട്ടോസ് എടുത്തത്.


Posted

in

by