‘നാടൻ വേഷമാണ് ചേച്ചിക്ക് ചേരുന്നത്!! ചുവപ്പിൽ ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നടി മിയ..’ – ഫോട്ടോസ് വൈറൽ

അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മിയ ജോർജ്. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലിയിലൂടെ സിനിമയിലേക്ക് എത്തിയ മിയ പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. നായികയായി ആദ്യമായി അഭിനയിക്കുന്നത് സച്ചിയുടെ തിരക്കഥയിൽ ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലൂടെയായിരുന്നു.

അതിന് ശേഷം നായികയായി ധാരാളം സിനിമകളാണ് മിയ ചെയ്തത്. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള മിയ വിവാഹിതയായ ശേഷവും അഭിനയ ജീവിതം തുടരുന്ന ഒരാളാണ്. 2020-ലായിരുന്നു മിയ വിവാഹിതയായത്. 2021-ൽ ഒരു മകൻ ജനിക്കുകയും ചെയ്തു. ഈ ഒരു ടൈമിൽ മാത്രമാണ് മിയ സിനിമയിൽ നിന്ന് മാറി നിന്നത്. ഈ വർഷം മുതൽ മിയ സിനിമയിൽ വീണ്ടും സജീവമായി.

മിയ പ്രധാന വേഷങ്ങളിൽ ഒന്ന് അവതരിപ്പിച്ച പ്രണയവിലാസം ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ തമിഴിൽ വർഷമിറങ്ങിയ കോബ്ര എന്ന വിക്രം നായകനായ സിനിമയിലും മിയ അഭിനയിച്ചിരുന്നു. സീ കേരളത്തിലെ ഡ്രാമ ജൂനിയേഴ്സ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവ് കൂടിയാണ് ഇപ്പോൾ മിയ.

ആ ഷോയിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള തന്റെ ഫോട്ടോസ് മിയ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചുവപ്പ് നിറത്തിലെ ഡ്രസ്സിലുള്ള തന്റെ ഫോട്ടോസ് മിയ പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള മിയ ഫോട്ടോസ് കണ്ടിട്ട് നാടൻ കോസ്റ്റിയൂം മാത്രം ഇട്ടുകൊണ്ടാണ് ഇഷ്ടം തോന്നിയതെന്നും അത് കളയരുതെന്നും ഒരാളാണ് കമന്റ് ഇട്ടിട്ടുണ്ട്. ശബരിനാഥ് ആണ് സ്റ്റൈലിംഗ് ചെയ്തത്. ഫെമി ആന്റണിയാണ് മേക്കപ്പ്.


Posted

in

by