രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന പാൻ ഇന്ത്യ ചിത്രമാണ് ആദിപുരുഷ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ഷൂട്ട് ചെയ്ത ചിത്രമാണ്. 500 കോടിയിൽ അധികം ബഡ്ജറ്റ് വരുന്ന സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും പൈസ ചിലവാക്കി എടുത്ത ചിത്രം കൂടിയാണ് ആദിപുരുഷ്.
ടി-സീരീസും റിട്രോഫിൽസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം പൂർണമായും ത്രീ ഡിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജൂൺ 16-നാണ് വേൾഡ് വൈഡ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സിനിമകളുടെ ക്ലാഷ് ഇല്ലാത്തതുകൊണ്ട് തന്നെ വലിയ നേട്ടം കൈവരിക്കാൻ പറ്റുമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. സിനിമയുടെ റീലീസിന് മുന്നോടിയായി ഒരു ട്രെയിലർ പുറത്തിവിട്ടുണ്ട്.
മുമ്പ് ടീസർ ഇറക്കിയപ്പോൾ കേട്ട ആ പേര് ഇതോടുകൂടി മാറിയെന്ന് ഉറപ്പായി. ടീസറും ആദ്യ ട്രെയിലറും ഇറങ്ങിയപ്പോൾ ഇത് കാർട്ടൂൺ പോലെയുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഈ ട്രെയിലർ കണ്ടത്തൊടെ അഭിപ്രായങ്ങൾ മാറി തുടങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയ ഒരു ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ ഒരു ഗംഭീര പ്രകടനം തന്നെയാണ് കാണാൻ കഴിയുന്നത്.
പ്രഭാസ്, സൈഫ് അലി ഖാൻ എന്നിവർ രാഘവയും ലങ്കേഷും ആകുമ്പോൾ ജാനകിയായി കൃതി സനോൻ ആണ് അഭിനയിച്ചിരിക്കുന്നത്. സണ്ണി സിംഗ്, ദേവദത്ത നാഗേ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട രണ്ട് റോളുകൾ ചെയ്യുന്നത്. ഓം റൗട്ട് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. കാർത്തിക് പളനിയാണ് ക്യാമറ. സിനിമ പോസിറ്റീവ് പ്രതികരണം ലഭിച്ചാൽ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകരുമെന്ന് ഉറപ്പാണ്.