‘മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രീയ!! ഒമ്പത് മണിക്കൂർ നീളുന്ന ഓപ്പറേഷൻ..’ – പുതിയ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമാണ് സിനിമ, സീരിയൽ താരമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നതും തുടർന്ന് സുധി മരണപ്പെടുകയും ചെയ്തത്. സുധിക്ക് ഒപ്പം സഞ്ചരിച്ച നടൻ ബിനു അടിമാലി, മിമിക്രി താരമായ മഹേഷ് എന്നിവർക്ക് കൂടെ ഡ്രൈവർ ഉല്ലാസ് എന്നിവർക്ക് വലിയ രീതിയിൽ പരിക്ക് പറ്റിയിരുന്നു. ഇതിൽ ബിനുവും ഉല്ലാസും അപകടനില തരണം ചെയ്തുവെന്ന് വാർത്തയും വന്നിട്ടുണ്ട്.

മഹേഷ് കുഞ്ഞുമോനെയാകട്ടെ വിദഗ്ത ചികിത്സയ്ക്ക് വേണ്ടി എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖത്ത് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നാണ് മഹേഷിന്റെ സുഹൃത്തുക്കൾ സൂചിപ്പിക്കുന്നത്. ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന ശസ്ത്രക്രീയ മഹേഷിന് ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്ന് സുഹൃത്ത് അഭ്യർത്ഥിച്ചു.

നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് മഹേഷ്. കോവിഡ് കാലത്ത് പിണറായി വിജയനെയും നരേന്ദ്ര മോദിയെയും അനുകരിച്ച് ശ്രദ്ധനേടിയ താരം, പിന്നീട് തനിക്ക് അനുകരിക്കാൻ സാധിക്കാത്ത നടൻമാർ ഇല്ലെന്ന് തന്നെ തെളിയിച്ചു. സ്പോട്ട് ഡബിൽ നിരവധി താരങ്ങളെയാണ് മഹേഷ് അവതരിപ്പിക്കാറുള്ളത്. വിനീത്, ബാബുരാജ്, വിജയ് സേതുപതിയൊക്കെ അതേപടി മഹേഷ് ചെയ്യും.

വിക്രം മലയാളം പതിപ്പിൽ ഏഴ് താരങ്ങൾക്ക് ശബ്ദം നൽകി മഹേഷ് സിനിമ ലോകത്തേക്ക് ഞെട്ടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹേഷിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ശസ്ത്രക്രീയ വിജയമായി തിരിച്ചുവരണമെന്ന് തന്നെയാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. വടകരയിലെ പരിപാടിയിൽ നിരവധി താരങ്ങളെ അനുകരിച്ച് കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് മഹേഷിനും കൂട്ടർക്കും അപകടം ഉണ്ടാവുന്നത്.


Posted

in

by