‘സൂപ്പർ ഹീറോയായി പ്രഭാസ്!! ‘പ്രൊജക്റ്റ് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ..’ – അണ്ണന് എയറിൽ തന്നെയെന്ന് ട്രോളന്മാർ

തെലുങ്ക് സൂപ്പർസ്റ്റാർ പ്രഭാസ് നായകനായി അഭിനയിക്കാൻ തയാറെടുക്കുന്ന പുതിയ ചിത്രമാണ് പ്രൊജക്റ്റ് കെ. ആദിപുരുഷ് എന്ന ബ്രഹ്മണ്ഡ സിനിമയ്ക്ക് ശേഷം പ്രഭാസ് അന്നൗൺസ് ചെയ്ത സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ബാഹുബലി പോലെയുള്ള സിനിമകൾക്ക് ശേഷം പ്രഭാസ് കൂടുതലായി ബിഗ് ബഡ്ജറ്റ് സിനിമകളിലാണ് അഭിനയിക്കുന്നത്. അതിൽ നിന്നൊരു മോചനമില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

ആദിപുരുഷ് റെക്കോർഡ് തുക മുടക്കി നിർമ്മിച്ച ചിത്രം പക്ഷേ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറിയിരുന്നു. മോശം വിഎഫ്എക്സിന് പ്രേക്ഷകരിൽ നിന്ന് വിമർശനവും ട്രോളുകളും പരിഹാസവും ലഭിച്ച ആദിപുരുഷിന്റെ കോട്ടം പ്രൊജക്റ്റ് കെയിലൂടെ നികത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മഹാനടി എന്ന തെലുങ്ക് സിനിമ സംവിധാനം ചെയ്ത നാഗ് അശ്വിനാണ് പ്രൊജക്റ്റ് കെയുടെയും അമരക്കാരൻ.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പ്രഭാസ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു സൂപ്പർഹീറോ ആയിട്ടാണ് സിനിമയിൽ പ്രഭാസ് എത്തുക എന്നത് പോസ്റ്ററിൽ നിന്ന് വ്യക്തമായി കഴിഞ്ഞു. ഫസ്റ്റ് ലുക്ക് വന്നതോടെ ആരാധകരുടെ പ്രതീക്ഷ പോയിയെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിലും നല്ല ഫാൻ മൈഡ് പോസ്റ്ററുകൾ വരാറുണ്ടെന്നും ഭൂരിഭാഗം പേരും പോസ്റ്റർ കണ്ടിട്ട് അഭിപ്രായപ്പെട്ടു.

ആദിപുരുഷ് കാരണം ട്രോളന്മാർ എയറിൽ കയറ്റിയ പ്രഭാസിനെ അവിടെ തന്നെ നിർത്താനുള്ള ഐറ്റമാണ് ഇപ്പോൾ ഇറക്കിയിരിക്കുന്ന ഈ ഫസ്റ്റ് ലുക്കെന്ന് ട്രോളന്മാരും പറയുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ സിസീനിയർ താരങ്ങൾ ഇതിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. പ്രൊജക്റ്റ് കെ കൂടാതെ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ എന്ന സിനിമയും പ്രഭാസിന്റെ വരാനുണ്ട്. സാലറിലാണ് ആരാധകരുടെ പ്രതീക്ഷ മുഴുവനും ഇപ്പോൾ.