‘ഇത് അമ്മയാണോ മകളാണോ എന്ന് ആരാധകർ, ജീൻസ് തന്റേതാണെന്ന് പ്രാർത്ഥന..’ – ഫോട്ടോ വൈറലാകുന്നു!!
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. മോഡലായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരകയായി മാറി ശേഷം സിനിമയിലേക്ക് എത്തിയ ആളാണ് പൂർണിമ. നായികയായി ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറിയിരുന്നു.
വർണ്ണകാഴ്ച്ചകൾ, വലിയേട്ടൻ, നാറാണത്ത് തമ്പുരാൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ തുടങ്ങിയ സിനിമകളിൽ പൂർണിമ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2002-ൽ നടൻ ഇന്ദ്രജിത്തുമായി വിവാഹിതയായ പൂർണിമ പിന്നീട് അഭിനയ രംഗത്ത് ഒരു ബ്രേക്ക് ഇട്ടിരുന്നു. പിന്നീട് ‘പ്രാണ’ എന്ന പേരിൽ ഒരു കോസ്റ്റിയൂം ഡിസൈനിങ് കമ്പനി തുടങ്ങിയ പൂർണിമ അതിലും വിജയം കൈവരിച്ചിരുന്നു.
ഇന്ദ്രജിത്തും പൂർണിമയ്‌ക്കും രണ്ട് പെൺകുട്ടികളാണ് ഉള്ളത്. മൂത്തമകൾ പ്രാർത്ഥന ഇതിനോടകം തന്നെ മലയാളികൾക്ക് സുപരിചിതയാണ്. ഒന്ന് രണ്ട് സിനിമകളിൽ പ്രാർത്ഥന പാട്ടുകൾ പാടിയിട്ടുണ്ട്. അമ്മയുടെയും മകളുടെയും ചിത്രങ്ങൾക്ക് പൊതുവേ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
പൂർണിമ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ പൂർണിമയാണോ അതോ മകൾ പ്രാർത്ഥനയാണോ എന്ന് തിരിച്ചറിയാൻ പറ്റുകയില്ല ചിത്രം കണ്ടാൽ. ഇതേ സംശയം ആരാധകർക്കും തോന്നിയിട്ടുണ്ട്, പലരും കമന്റിൽ ഈ കാര്യം അറിയിച്ചിട്ടുണ്ട്.
ക്രോസറ്റ് ബോഡിസ്യൂട്ടും ജീൻസുമണിഞ്ഞ സെൽഫി എടുക്കുന്ന പൂർണിമയെ കണ്ട് മകൾ പ്രാർത്ഥന ആണോയെന്ന് പലരും സംശയിച്ചു. ‘എന്താണിത്, എനിക്കിത്രയും ഹോട്ടായ ഒരു അമ്മയുണ്ട്. അത് എന്റെ ജീൻസാണ്..’ പ്രാർത്ഥന അമ്മയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടു. ആ ജീൻസ് ഇനി മുതൽ തന്റേതാണെന്ന് പൂർണിമയുടെ മറുപടി കൊടുത്തു. എന്തായാലും നിമിഷനേരം കൊണ്ട് ഫോട്ടോ വൈറലായി കഴിഞ്ഞു.