‘മക്കൾക്ക് ഒപ്പം സാരിയിൽ നടി പൂർണിമ! ഇളയ മകൾ അമല ഷാജിയെ പോലെ എന്ന് കമന്റ്..’ – ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമയും. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന പൂർണിമ ഒരു ഇടവേളയ്ക്ക് ശേഷം 2019-ൽ തിരികെ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഒരു ഹിന്ദി വെബ് സീരീസും പൂർണിമയുടെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. ഇനി അഭിനയത്തിൽ സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്.

മൂത്തമകൾ പ്രാർത്ഥന ഗായികയാണ്. ഇളയമകൾ നക്ഷത്ര അച്ഛനും ചെറിയച്ഛനും ഒപ്പം ടിയാൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ടെലിവിഷൻ അവതാരകയായും പൂർണിമ തിളങ്ങിയിട്ടുണ്ട്. സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്ത് പൂർണിമ ഇടയ്ക്ക് ചില സീരിയലുകളിലൊക്കെ അഭിനയിച്ചിട്ട് ഉണ്ടായിരുന്നു. തമിഴിലും ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. പ്രാണ എന്ന പേരിൽ ഡിസൈനർ ബൗട്ടിക്കും പൂർണിമ നടത്തുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ പൂർണിമ ഇപ്പോഴിതാ മക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മൂന്നുപേരും സാരിയിൽ അതിസുന്ദരികളായി ഇരിക്കുന്ന ഫോട്ടോസാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ആദ്യ മൂത്തമകൾ പ്രാർത്ഥനയ്ക്കും തൊട്ടടുത്ത ദിവസം ഇളയമകൾ നക്ഷത്രയ്ക്കും ഒപ്പമുള്ള ഫോട്ടോസാണ് പൂർണിമ പങ്കുവച്ചത്. രണ്ട് മക്കളുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

നക്ഷത്രയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് താഴെ ഒരാൾ നക്ഷത്രയെ കാണാൻ റീൽസ് താരം അമല ഷാജിയെ പോലെയുണ്ടെന്ന് കമന്റ് ഇട്ടിട്ടുണ്ട്. പലരും ഈ സാമ്യത്തെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പ്രാർത്ഥനയ്ക്ക് ഒപ്പമുള്ള ചിത്രം ഏതോ ക്ഷേത്രത്തിൽ പോയിട്ട് വന്നുള്ളതാണ്. നെറ്റിൽ ചന്ദനക്കുറിയും കൈയിൽ പ്രസാദവും ഉണ്ടായിരുന്നു. എന്തായാലും ട്രഡീഷണൽ ലുക്കിൽ മൂവരും തിളങ്ങിയപ്പോൾ ഇന്ദ്രജിത്ത് എന്തിയെ എന്നും ചിലർ ചോദിക്കുന്നുണ്ട്.