‘ഏറ്റവും ആത്മാർത്ഥമായ അനുഭവങ്ങളിൽ ഒന്ന്!! മൺ പത്രമുണ്ടാക്കി നടി പൂർണിമ ഇന്ദ്രജിത്ത്..’ – വീഡിയോ കാണാം

സിനിമ നടി, ഫാഷൻ ഡിസൈനർ, അവതാരക തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച് ഒരുപാട് ആരാധകരെ നേടിയ ഒരു താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. 1995 മുതൽ സിനിമയിൽ അഭിനയിക്കുന്ന താരമാണ് നടി പൂർണിമ. അതിന് ശേഷം കുറച്ച് സിനിമകളിൽ നായികയായി തിളങ്ങിയ പൂർണിമ വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്ന് ഏറെ വർഷത്തോളം വിട്ടുനിൽക്കുകയും ചെയ്തു.

നടൻ ഇന്ദ്രജിത്തിനെയാണ് പൂർണിമ വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളും ഇരുവർക്കുമുണ്ട്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ ഗായികയായി തിളങ്ങിയിരുന്നു. ഇളയമകൾ നക്ഷത്ര അച്ഛനൊപ്പം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കാത്ത വർഷങ്ങളിലും പൂർണിമ സജീവമായി നിന്നത് ഫാഷൻ ഡിസൈനിങ്ങിൽ ആണ്. പ്രാണാ എന്ന പേരിൽ ഒരു ഡിസൈനർ ബൗട്ടിക് പൂർണിമ ആരംഭിക്കുകയും ചെയ്തു.

2019-ൽ സിനിമയിലേക്ക് മടങ്ങിയെത്തിയ പൂർണിമ അതിന് ശേഷം രണ്ട് സിനിമകൾ പുറത്തിറങ്ങി. നിവിൻ പൊളിയുടെ തുറമുഖം എന്ന ചിത്രത്തിൽ പൂർണിമ ഒരു വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആ സിനിമ റിലീസ് ചെയ്തിട്ടില്ല. ഏറെ നാളായി റിലീസ് മാറ്റി വച്ച് ഇറങ്ങാതെ ഇരിക്കുകയാണ്. പൂർണിമ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. തന്റെ ഡിസൈനിലുള്ള ഔട്ട്.ഫിറ്റ് ഫോട്ടോസ് മാത്രമല്ല, അല്ലാതെ കാര്യങ്ങൾ അതിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ചെളി കുഴച്ച് മൺപത്രങ്ങൾ ഉണ്ടാക്കുന്ന ഒരു വീഡിയോ പൂർണിമ പങ്കുവച്ചിരിക്കുകയാണ്. “ആർട്ടും ആർട്ടിസ്റ്റും.. ഒരിക്കലും ഇത് ചെയ്തിട്ടില്ലാത്തവർ, ദയവായി ഞാൻ നിങ്ങളോട് പറയട്ടെ, ഈ അടുത്ത കാലത്ത് എനിക്കുണ്ടായ ഏറ്റവും ആത്മാർത്ഥമായ അനുഭവമാണിത്. സ്വയം യോജിപ്പിന്റെ യഥാർത്ഥ പ്രക്രിയ..”, പൂർണിമ വീഡിയോടൊപ്പം കുറിച്ചു. പെട്ടന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു പോയെന്ന് ചിലർ രസകരമായ കമന്റുകൾ ഇട്ടിട്ടുണ്ട്.