‘നാല്പത് വയസ്സ് കഴിഞ്ഞെന്ന് കണ്ടാൽ പറയുമോ! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി പൂർണിമ..’ – വീഡിയോ വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഒരു താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ബാലതാരമായി ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ പൂർണിമ പിന്നീട് സഹതാരമായും നായികയായുമൊക്കെ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ താമസമാക്കിയ ഒരു തമിഴ് കുടുംബത്തിലാണ് താരം ജനിച്ചത്.

വർണകാഴ്ചകൾ എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പിറങ്ങിയ വലിയേട്ടൻ എന്ന ചിത്രത്തിലെ ലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടുകയും ചെയ്തു. സിനിമ താരമായ ഇന്ദ്രജിത്തുമായി വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് അൽപ്പം ഇടവേള എടുത്തു താരം. 2001-ന് ശേഷം പൂർണിമ വീണ്ടും സിനിമയിൽ അഭിനയിക്കുന്നത് 2019-ൽ വൈറസിലാണ്.

രണ്ട് മക്കളും പൂർണിമയ്ക്കുണ്ട്. മൂത്തമകൾ സിനിമയിൽ ഗായികയായി തിളങ്ങിയിട്ടുണ്ട്. ഇളയമകൾ അച്ഛന്റെ ഒപ്പം സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. ഈ വർഷം പുറത്തിറങ്ങിയ തുറമുഖം എന്ന സിനിമയിലാണ് പൂർണിമ അവസാനമായി അഭിനയിച്ചത്. പ്രാണാ എന്ന പേരിൽ ഒരു ഡിസൈനർ ക്ലോത്തിങ് ബ്രാൻഡ് പൂർണിമ വർഷങ്ങളായി നടത്തുന്നുണ്ട്. അതിന്റെ മോഡലായും പൂർണിമ പലപ്പോഴും തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ പൂർണിമയുടെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പൂർണിമയുടെ തന്നെ ഡിസൈനിലുള്ള പ്രാണയുടെ മോഡേൺ ഔട്ട് ഫിറ്റ് ധരിച്ചാണ് താരം തിളങ്ങിയത്. നിതിൻ സി നന്ദകുമാറാണ് വീഡിയോ എടുത്തിരിക്കുന്നത്. നമിതയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. പൂർണിമയ്ക്ക് 44 വയസ്സുണ്ടെന്ന് ഒരിക്കലും വീഡിയോ കണ്ടാൽ പറയുകയില്ല.