സിനിമ താരദമ്പതികളിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ജോഡിയാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഇന്ദ്രജിത്തിനേക്കാൾ മുമ്പ് സിനിമയിൽ സജീവമായ താരമാണ് ഭാര്യ പൂർണിമ. ഇന്ദ്രജിത്ത് ആകട്ടെ 2002-ൽ വില്ലൻ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ്. അതെ വർഷം തന്നെയായിരുന്നു ഇരുവരുടെയും വിവാഹം.
ശിപ്പായി ലഹള എന്ന ചിത്രത്തിലാണ് പൂർണം ആദ്യമായി അഭിനയിക്കുന്നത്. ഇരുവരും അതിന് മുമ്പ് ബാലതാരമായി സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. വിവാഹിതയായ ശേഷം പൂർണിമ തന്റെ അഭിനയ ജീവിതത്തിനോട് താത്കാലിമായി ഇടവേള എടുത്തിരുന്നു. രണ്ട് പെണ്മക്കളാണ് താരദമ്പതികൾക്ക് ഉളളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയായി തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്.
ഇളമയകൾ നക്ഷത്ര അച്ഛനൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പൂർണിമയാകട്ടെ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2019-ൽ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഈ വർഷം പുറത്തിറങ്ങിയ തുറമുഖം എന്ന സിനിമയിലും അതുപോലെ ഹിന്ദിയിൽ കാലാപാനി എന്ന വെബ് സീരീസിലും പൂർണിമ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഒറ്റ എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയത്.
ഇപ്പോഴിതാ വിവാഹജീവിതം ആരംഭിച്ചിട്ട് 21 വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൂർണിമയും ഇന്ദ്രജിത്തും. കേക്ക് മുറിച്ചുകൊണ്ട് ഇരുവരും വിവാഹവാർഷികം ആഘോഷിക്കുന്നതിന് ഒപ്പം തന്നെ പൂർണിമ തന്റെ 45-ആം ജന്മദിനവും ആഘോഷിക്കുണ്ടായി. ഡിസംബർ പതിമൂന്നിനായിരുന്നു പൂർണിമയുടെ ജന്മദിനം. രണ്ട് ദിവസം കഴിഞ്ഞ ഇന്ദ്രജിത്തിന്റേയും ജന്മദിനമാണ്.