‘ലണ്ടനിൽ നിന്ന് അമേരിക്കയിലേക്ക്!! അവധി അടിച്ചുപൊളിച്ച് താരറാണി പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

മിസ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പൂജ ഹെഗ്‌ഡെ. സിനിമയിൽ പൂജ എത്തിയിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയിലും സിനിമകൾ ചെയ്തിട്ടുണ്ട് പൂജ. ഒക്ക ലൈല കോസമാണ് തെലുങ്കിലെ പൂജയുടെ ആദ്യത്തെ സിനിമ. ഹൃതിക് റോഷൻ മോഹൻജൊദാരോയാണ് ആദ്യ ഹിന്ദി സിനിമ.

ഈ വർഷം നാല് തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളുടെ സിനിമകളിലാണ് ഇതിനോടകം പൂജ ഹെഗ്‌ഡെ അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത്. അതിൽ തന്നെ വിജയ്ക്ക് ഒപ്പമുള്ള ബീസ്റ്റിലെ പൂജയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. വിജയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസും പൂജ ചെയ്തിട്ടുണ്ടായിരുന്നു. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പൂജയ്ക്ക് ആ സിനിമയ്ക്ക് ശേഷം തെന്നിന്ത്യയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു.

രാധേ ശ്യാം, ആചാര്യ തുടങ്ങിയ തെലുങ്ക് സിനിമകളിലും പൂജ അഭിനയിച്ചിട്ടുണ്ടായിരുന്നു. രൺവീർ സിംഗ് ഡബിൾ റോളിൽ അഭിനയിക്കുന്ന സർക്കസ് എന്ന ഹിന്ദി ചിത്രമാണ് ഇനി പൂജയുടെ ഇറങ്ങാനുള്ളത്. വിജയ് ദേവരകൊണ്ടയുടെ ജന ഗണ മനയിലും പൂജ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ് പൂജ. അതും രണ്ട് പ്രധാനപ്പെട്ട രാജ്യങ്ങളിലേക്കാണ് പോയത്.

ആദ്യം ഇംഗ്ലണ്ടിലേക്കും അതിന് തൊട്ടുപിന്നാലെ അമേരിക്കയിലേക്കുമാണ് പൂജയുടെ ട്രിപ്പ്. ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലാണ് താരം. അവിടെ കറങ്ങി നടക്കുന്ന ചിത്രങ്ങളും പൂജ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. “സാഹസികത ആരംഭിക്കട്ടെ..” എന്ന ക്യാപ്ഷനാണ് പൂജ ചിത്രങ്ങൾക്ക് നൽകിയത്. പാർക്കിൽ പോവുകയും അവിടെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെയും ചിത്രങ്ങളും പൂജ പോസ്റ്റ് ചെയ്തിരുന്നു.