‘മലയാളികളെ വീണ്ടും ഞെട്ടിച്ച് നടി മീര ജാസ്മിൻ!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ സന്തോഷത്തോടെ വരവേറ്റ ഒരു സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു നടി മീര ജാസ്മിന്റേത്. ആറ് വർഷത്തിന് ശേഷമായിരുന്നു മീര ജാസ്മിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്. അതും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയാണ് ഈ വർഷം മീര ജാസ്മിൻ തന്റെ തിരിച്ചുവരവ് അറിയിച്ചത്.

ജയറാമായിരുന്നു ആ സിനിമയിൽ നായകനായി അഭിനയിച്ചത്. പ്രേക്ഷകർ ഏറെ സ്വീകരിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്. മീരാജാസ്മിൻ സിനിമയിൽ മടങ്ങി വന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായി തുടങ്ങിയിരുന്നു. അതിൽ തന്നെ നടിമാർ കൂടുതൽ സജീവമായി നിൽക്കുന്ന ഇൻസ്റ്റാഗ്രാമിലാണ് മീര ജാസ്മിനും സജീവമായിട്ടുള്ളത്. ധാരാളം ഫോട്ടോഷൂട്ടുകളും മീര ചെയ്യാറുണ്ടായിരുന്നു.

അതിൽ പലതും വളരെ ഗ്ലാമറസ് ആയിട്ടുള്ള ഷൂട്ടുകളായിരുന്നു. മലയാളികളെ വീണ്ടും ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ ഞെട്ടിച്ചിരിക്കുകയാണ് മീര ജാസ്മിൻ ഇപ്പോൾ. റൗൾസ് വിയാണ് മീരയുടെ ഈ പുതിയ ഷൂട്ട് എടുത്തിരിക്കുന്നത്. ദുബായ് ബേസ്ഡ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. വൈറ്റ് നിറത്തിലെ ഡ്രെസ്സിലാണ് മീര ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ മീരയ്ക്ക് നൽകിയത്.

ചിത്രത്തിന് താഴെ സംവിധായകൻ അരുൺ ഗോപി ഉൾപ്പടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്. തിരിച്ചുവരവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ ആരാധകർ അത്തരത്തിൽ ഒരു കഥാപാത്രവും മീരയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുള്ള ഒരാളാണ് മീരാജാസ്മിൻ.