‘തെന്നിന്ത്യൻ ഭാഗ്യ നായികയല്ലേ ഇത്!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

2012-ൽ തമിഴിൽ ഇറങ്ങിയ മുഗംമൂടി എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയത്തിലേക്ക് എത്തിയ തെന്നിന്ത്യൻ താരമാണ് നടി പൂജ ഹെഗ്‌ഡെ. പിന്നീട് തെലുങ്കിലും ശേഷം ബോളിവുഡിൽ അരങ്ങേറിയ പൂജ അറിയപ്പെടുന്ന താരമായി മാറി. ഒരുപാട് ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് പൂജ ഇന്ന്. രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ തുടങ്ങിയ അടുത്തിറങ്ങിയ സിനിമകളിൽ എല്ലാം പൂജയുണ്ടായിരുന്നു.

പൂജയുടെ രണ്ട് ഹിന്ദി സിനിമകളും ഒരു തെലുങ്ക് സിനിമയും പുറത്തിറങ്ങാനുണ്ട്. സാമന്ത, തമന്ന, രശ്മിക തുടങ്ങിയ നടിമാരെ പോലെ പൂജയും തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികയായി മാറി കഴിഞ്ഞിട്ടുമുണ്ട്. ഒക്ക ലൈല കോശം, മുകുന്ദ, മോഹൻജോ ദാരോ, ഡി.ജെ, ഹൌസ് ഫുൾ 4, അല വൈകുന്തപുരമുലൂ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ പൂജ അഭിനയിച്ചിട്ടുണ്ട്.

സർക്കസ്, കഭി ഈദ് കഭി ദിവാലി, ജന ഗണ മന(തെലുങ്ക്) തുടങ്ങിയ സിനിമകളാണ് ഇനി പൂജയുടെ ഇറങ്ങാനുള്ളത്. മൂന്ന് സിനിമകളും പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന സിനിമകൾ കൂടിയാണ്. ബീസ്റ്റിലും ആചാര്യയിലുമുളളത് പോലെയുള്ള മിന്നും പ്രകടനങ്ങൾ ഈ ചിത്രങ്ങളിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ ആക്ടിവും ഒരുപാട് ആരാധകരുമുളള ഒരാളാണ് പൂജ.

ഒരു ഭാഗ്യനായികയെന്ന് തന്നെ വിശേഷിപ്പിക്കേണ്ട ഒരു താരമാണ് പൂജ. തൂവെള്ള നിറത്തിലെ മിനി ഡ്രെസ്സിലുള്ള പൂജയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ലുക്കിനെ വെല്ലാൻ ഒരു നടി തെന്നിന്ത്യയിൽ ഇല്ലെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഹൻ ശ്രേസ്ഥയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നമിത അലക്സാണ്ടറാണ് സ്റ്റൈലിംഗ് ചെയ്തത്.