‘വളർത്തു നായക്കൊപ്പം ഡാൻസ് കളിച്ച് മംത മോഹൻദാസ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

2005-ൽ പുറത്തിറങ്ങിയ മയൂഖം എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന ഒരാളാണ് നടി മംത മോഹൻദാസ്. ഓരോ സിനിമകൾ കഴിയുംതോറും കഥാപാത്രം തിരഞ്ഞെടുക്കുന്നതിലുള്ള കഴിവും ഏത് റോളും ചെയ്യാൻ പറ്റുന്ന ഒരു അഭിനയത്രിയായുള്ള മാറ്റവുമെല്ലാം പ്രേക്ഷകർ വീക്ഷിച്ചതാണ്. ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികനടിമാരിൽ ഒരാളാണ് മംത.

ഹാസ്യ റോളുകളിൽ തിളങ്ങാൻ കഴിയുന്നതാണ് മംതയുടെ മറ്റുള്ള ഇന്നത്തെ നടിമാരിൽ നിന്ന് ഏറ്റവും വ്യത്യസ്തായാകുന്നത്. സാധാരണ നായികനടിമാർ അധികം കോമഡി റോളുകൾ ചെയ്യാറില്ലെങ്കിലും മംത അത് അനായാസം ചെയ്യുന്നത് നിരവധി സിനിമകളിലൂടെ പ്രേക്ഷകർ കണ്ടിട്ടുളളതാണ്. മൈ ബോസ്, ടു കണ്ടറീസ് പോലെയുള്ള സിനിമകൾ മറ്റൊരു നടിയെ വച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

ജീവിതത്തിൽ അർബുദത്തോട് പോരാടി വിജയിച്ച് വന്നൊരാളാണ് താരം. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജന ഗണ മനയിലെ കിടിലം പ്രകടനവും മംതയെന്ന് നടിയെ മുന്നിൽ തന്നെ നിർത്തുന്നു. അൺലോക്ക് എന്ന സിനിമയാണ് മംതയുടെ ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ തന്റെ വളർത്തു നായയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ മംത പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതിനൊപ്പം ഡാൻസ് ചെയ്യുന്നതും വീഡിയോയിലുണ്ട്.

“ഗുസിഗാംഗ്!! 2 മാസത്തെ വേർപിരിയലിനു ശേഷമുള്ള ഒത്തുചേരൽ.. പിന്നെ ഞങ്ങൾ പരസ്പരം മിസ് ചെയ്തോ..” എന്ന ക്യാപ്ഷനോടെയാണ് മംത മോഹൻദാസ് തന്റെ ഡാൻസ് വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. നായക്കുട്ടി എന്ത് ക്യൂട്ട് ആണ് എന്നാണ് ആരാധകരിൽ ചിലരുടെ അഭിപ്രായം. അതിന് മംതയോടുള്ള സ്നേഹത്തെ കുറിച്ചും ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്.