‘കഴിഞ്ഞ രാത്രി!! നൈറ്റ് പാർട്ടി ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

മുഗംമൂടി എന്ന തമിഴ് സിനിമയിലൂടെ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പൂജ ഹെഗ്‌ഡേ. പിന്നീട് ഇങ്ങോട്ട് തെന്നിന്ത്യയിലും ബോളിവുഡിലുമായി ധാരാളം സിനിമകളാണ് പൂജ ചെയ്തിരിക്കുന്നത്. തെലുങ്കിലും തമിഴിലുമാണ് പൂജ കൂടുതലായി അഭിനയിച്ചിരിക്കുന്നത്. അവിടെയുള്ള ഒട്ടുമിക്ക യൂത്ത് സൂപ്പർസ്റ്റാറുകളുടെയും നായികയായി പൂജ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

കോളേജ് പഠനകാലത്ത് തന്നെ മോഡലിംഗിലും പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്ന പൂജ, 2009-ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിരുന്നു. പക്ഷേ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. 2010-ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ വീണ്ടും പങ്കെടുക്കുകയും അതിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. 2012-ൽ മിസ്കിന്റെ പടത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം മാത്രം പൂജ അഭിനയിച്ച അഞ്ച് സിനിമകളാണ് റിലീസ് ചെയ്തത്. പ്രഭാസിന്റെ നായികയായി രാധേ ശ്യാം, വിജയുടെ നായികയായി ബീസ്റ്റ്, ചിരഞ്ജീവി ചിത്രമായ ആചാര്യ, ഹിന്ദി സിനിമയായ സർക്കസ് എന്നിവ കൂടാതെ തെലുങ്കിൽ ഒരു സിനിമയിൽ നൃത്ത രംഗത്തിലും പൂജ കഴിഞ്ഞ വർഷം അഭിനയിച്ചിട്ടുണ്ട്. കിസി കാ ഭായ് കിസി കി ജാൻ എന്ന ഹിന്ദി സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോഴിതാ തിളക്കമാർന്ന ഗ്ലാമറസ് ഔട്ട് ഫിറ്റിലുള്ള തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൂജ. ശിവം ഗുപ്തയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സായിഷാ ഷിൻഡെയാണ് താരത്തിന് ഇതിന്വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. “ലാസ്റ്റ് നൈറ്റ്” എന്ന ക്യാപ്ഷനോടെയാണ് പൂജ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് താരം ഇത്രയും ഗ്ലാമറസ് ആയിരിക്കുന്നത്.