മുഗംമൂടി എന്ന തമിഴ് സിനിമയിലൂടെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി പൂജ ഹെഗഡെ. 2012-ലായിരുന്നു ആ സിനിമ പുറത്തിറങ്ങിയത്. അതിന് രണ്ട് വർഷങ്ങൾക്ക് ശേഷം തെലുങ്കിലും അരങ്ങേറിയ പൂജ അവിടെ ചുവടുറപ്പിക്കുകയും സ്ഥിരമായി നായികയായി അഭിനയിക്കുകയും ചെയ്തു. വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷം പൂജ ബോളിവുഡിലും അരങ്ങേറുകയുണ്ടായി.
തെലുങ്കിലാണ് പൂജ കൂടുതൽ അഭിനയിച്ചത്. അവിടെ നിന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി പൂജ മാറുകയും ചെയ്തു. കഴിഞ്ഞ വർഷം പൂജ നായികയായി അഭിനയിച്ച് നാല് സിനിമകളാണ് ഇറങ്ങിയത്. അത് മാത്രം മതി പൂജയുടെ റേഞ്ച് മനസ്സിലാക്കൻ. തെലുങ്ക്, തമിഴ്, ഹിന്ദി റിലീസുകൾ കഴിഞ്ഞവ വർഷം താരത്തിന് ഉണ്ടായിരുന്നു. രാധേ ശ്യാം, ആചാര്യ, ബീസ്റ്റ്, സർക്കസ് എന്നിവയായിരുന്നു ആ സിനിമകൾ.
‘കിസി ക ഭായ് കിസി കി ജാൻ’ എന്ന ഹിന്ദി സിനിമയാണ് അടുത്തതായി പൂജയുടെ ഇറങ്ങാനുള്ളത്. ഇത് കൂടാതെ തെലുങ്കിൽ മഹേഷ് ബാബു ചിത്രത്തിലും പൂജ നായികയായി അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്. നിരവധി പുരസ്കാരങ്ങളും ഇതിനോടകം പൂജ വാങ്ങിയിട്ടുമുണ്ട്. മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഒരാളാണ് പൂജ. അതുകൊണ്ട് തന്നെ പൂജ ഗ്ലാമറസായി കാണാറുമുണ്ട്.
ഈ കഴിഞ്ഞ ദിവസം ഒരു വെറൈറ്റി ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പൂജ തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു. “ഒരു സ്വപ്നം പോലെ..” എന്ന ക്യാപ്ഷനോടെ പൂജ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും, അതിന് താഴെ ഇത് എന്ത് വേഷമാണെന്ന് ചിലർ സംശയം ചോദിക്കുകയും ചെയ്തു. ശിവം ഗുപ്തയാണ് ഫോട്ടോസ് എടുത്തത്. ആമി പട്ടേലിന്റെ സ്റ്റൈലിങ്ങിൽ കജോൾ മുലാനിയാണ് മേക്കപ്പ് ചെയ്തത്.