‘മഴവിൽ നിറത്തിലെ സാരിയിൽ തിളങ്ങി നടി വൈഗ, എന്തൊരു അഴകെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി നിൽക്കുന്ന ഒരുപാട് താരങ്ങളാണ് മലയാളത്തിലുള്ളത്. ഇവർക്ക് സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുമുണ്ട്. മോഹൻലാൽ നായകനായി എത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി വൈഗ. അതിൽ അഭിനയിച്ച ശേഷം വൈഗ, നിരവധി അവസരങ്ങളാണ് വൈഗയെ തേടിയെത്തിയത്.

ഓർഡിനറിയിലെ വേഷമാണ് വൈഗയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത്. തമിഴിലും അഭിനയിച്ചിട്ടുള്ള വൈഗ ടെലിവിഷൻ ചാനലുകളിൽ അവതാരകായയുമാ അവിടെ തിളങ്ങിയിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും, മ്യൂസിക് ആൽബങ്ങളിലും ഒക്കെ വൈഗ അഭിനയിച്ചിട്ടുമുണ്ട്. ഡെയർ ദി ഫിയർ എന്ന പരിപാടിയിലൂടെയാണ് വൈഗ, ടെലിവിഷൻ മേഖലയിൽ തുടക്കം കുറിക്കുന്നത്.

ഫ്ലാവേഴ്സ് ചാനലിൽ സ്റ്റാർ മാജിക്കിലും ടമാർ പടാറിലും പങ്കെടുത്ത ശേഷം ഒരുപാട് പ്രേക്ഷകരെ ആരാധകരാക്കി മാറ്റാൻ താരത്തിന് സാധിച്ചിട്ട്ണ്ട്. അതിൽ നോബിയുമായുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടവും ആയിരുന്നു. മോഡലിംഗ് മേഖലയിലും വൈഗ സജീവമാണ്. ഷൂട്ടിംഗ് വർഷങ്ങൾക്ക് മുമ്പ് പൂർത്തിയായ ഹന്ന എന്ന വൈഗയുടെ ചിത്രം റിലീസിനായി തയാറെടുക്കുന്നുണ്ട്.

ഇപ്പോൾ സ്റ്റാർ മാജിക്കിൽ വീണ്ടും സജീവമായി വൈഗാ പങ്കെടുക്കുന്നുണ്ട്. അതെ സമയം മഴവിൽ നിറത്തിലെ ഒരു സാരിയിൽ വൈഗ തിളങ്ങിയിരിക്കുന്ന പുതിയ ഫോട്ടോസ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. എന്തൊരു അഴകാണ് ഇങ്ങനെ കാണാൻ എന്നൊക്കെ ആരാധകർ കമന്റും ചെയ്തിട്ടുണ്ട്. റോബിൻ തോമസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മന്ത്രീ കളക്ഷൻസാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.


Posted

in

by