‘സൂക്ഷിച്ച് നോക്കിക്കേ ആളെ മനസ്സിലായോ! സാരിയിൽ മ്യാരക മേക്കോവറിൽ പാർവതി..’ – ഫോട്ടോസ് വൈറൽ

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് നോട്ട് ബുക്ക് എന്ന സിനിമയിലൂടെ ജന മനസ്സുകളിൽ കയറിക്കൂടുകയും ചെയ്ത ഒരാളാണ് നടി പാർവതി തിരുവോത്ത്. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലാണ് പാർവതി ആദ്യമായി പ്രധാന നായികയാകുന്നത്. പിന്നീട് കുറച്ച് സിനിമകളിൽ അഭിനയിച്ച പാർവതി തമിഴിൽ ധനുഷിന് ഒപ്പം മാര്യൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു.

അതിന് ശേഷം ഒരുപാട് ആരാധകരെയാണ് പാർവതിയ്ക്ക് ലഭിച്ചത്. പാർവതിയുടെ കരിയറിൽ മലയാളത്തിൽ മാറ്റം കൊണ്ടുവന്നത് 2014-ൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സാണ്. എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക് ഓഫ്, കൂടെ, വൈറസ് തുടങ്ങിയ പാർവതിയുടെ കരിയറിൽ വമ്പൻ സിനിമകൾ വന്നത് അതിന് ശേഷമായിരുന്നു. പിന്നീട് ചില വിവാദങ്ങളും പരാമർശങ്ങളുമൊക്കെ പാർവതിയെ മലയാളത്തിൽ നല്ല വേഷങ്ങളിൽ അധികം കണ്ടിട്ടില്ല.

അതിന് ശേഷം തിയേറ്ററിൽ ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും പരാജയപ്പെട്ടിരുന്നു. പക്ഷേ ഒരു ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വിക്രത്തിന് ഒപ്പമുള്ള തങ്കലാൻ എന്ന സിനിമ ആ കൂട്ടത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പാർവതി സജീവമായി നിൽക്കുന്ന ഒരാളാണ്.

പാർവതി തന്റെ ആരാധകരെ പോലും അമ്പരിപ്പിക്കുന്ന രീതിയിലുള്ള മേക്കോവറുമായി എത്തിയിരിക്കുകയാണ്. സാരിയിൽ കിടിലം മേക്കോവറിൽ എത്തിയ പാർവതിയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയുകയില്ല. ഷാഫി ഷക്കീറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്മിജി കെടിയുടെ സ്റ്റൈലിങ്ങിൽ സാംസൺ ലെയ് ആണ് പാർവതിയ്ക്ക് ഈ കിടിലം ലുക്കിന് വേണ്ടി മേക്കപ്പ് ചെയ്തു നൽകിയത്.