‘വിശ്വസിക്കുമോ അടുത്ത വർഷം 40 വയസ്സാണ്! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി നൈല ഉഷ..’ – ഫോട്ടോസ് വൈറൽ

സിനിമയിലേക്ക് ഏറെ വൈകി എത്തിയ ഒരു താരമാണ് നടി നൈല ഉഷ. 2013-ൽ പുറത്തിറങ്ങിയ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ നൈല ജയസൂര്യയുടെ പുണ്യാളൻ അഗർബത്തീസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുകയും ചെയ്തു. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ നൈലയ്ക്ക് ഒരുപാട് ആരാധകരുള്ള താരമാണ്.

39-കാരിയായ നൈല ആരാധകരെ അമ്പരിപ്പിക്കുന്ന ലുക്കിലാണ് ഇപ്പോഴും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. ദുബൈയിൽ 2004 മുതൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല അവിടെ ചില പരിപാടികളിൽ അവതാരകയായി മാറുകയും ശേഷം സിനിമയിൽ അവസരം ലഭിക്കുകയും ആയിരുന്നു. 2007-ലായിരുന്നു നൈലയുടെ വിവാഹം നടന്നത്. ആർണവ് എന്ന പേരിൽ ഒരു മകനും നൈലയ്ക്കുണ്ട്.

നൈലയുടെ ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24-നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴും അഭിനയിക്കുന്നുണ്ടെങ്കിലും ദുബൈയിലെ ജോലിയിൽ തുടരുന്ന ഒരാളാണ് നൈല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ പ്രൊമോഷൻ പരിപാടികളിൽ അധികം നൈല പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ നൈല പങ്കെടുക്കുകയും ചെയ്തിരുന്നു.

ആ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി നൈല എത്തിയത് സ്റ്റൈലിഷ് ലുക്കിലായിരുന്നു. അടുത്ത വർഷം നാല്പത് വയസ്സാകുന്ന ഒരാളാണോ ഇതെന്ന് ആർക്കും സംശയം തോന്നിപോകുന്ന രീതിയിൽ കിടിലം ഔട്ട് ഫിറ്റിലാണ് നൈല തിളങ്ങിയത്. പുഷ്പ മാത്യുവിന്റെ സ്റ്റൈലിങ്ങിൽ വെറൈറ്റി ഔട്ട് ഫിറ്റ് ധരിച്ചുള്ള നൈലയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അവിനാശ് ദാസാണ്. ഇങ്ങനെ ഈ ലുക്ക് കാത്തുസൂക്ഷിക്കുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.