‘ബിഗ് ബിയിലെ ഡാൻസുകാരിയാണോ ഇത്!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി പാരീസ് ലക്ഷ്മി..’ – ഫോട്ടോസ് വൈറൽ

അന്യഭാഷയിലെ നടിമാർ മലയാളത്തിൽ അഭിനയിക്കാൻ വരുന്ന കാഴ്‌ച നമ്മൾ സ്ഥിരം കാണുന്ന ഒന്നാണ്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നുമെല്ലാം താരങ്ങൾ മലയാളത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു. എന്നാൽ ഒരു വിദേശ വനിത മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്ന കാഴ്ച, അതൊന്ന് വേറെ തന്നെയാണ്. അങ്ങനെയൊരാളാണ് നടി പാരീസ് ലക്ഷ്മി.

നടിയായി അറിയപ്പെടുന്നതിന് മുമ്പ് തന്നെ പാരീസ് ലക്ഷ്മി നർത്തകി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ക്ലാസിക്കൽ ഡാൻസ് കുട്ടിക്കാലം മുതൽ പഠിക്കുന്ന ഒരാളാണ് പാരീസ് ലക്ഷ്മി. ഫ്രാൻസ് സ്വദേശിനിയായ താരം ഇന്ത്യയിലേക്ക് എത്തുകയും ഇവിടെ നൃത്തം അഭ്യാസിക്കാൻ തുടങ്ങുകയും ചെയ്തു. കഥകളി ആർട്ടിസ്റ്റായ പള്ളിപ്പുറം സുനിലുമായി പാരീസ് ലക്ഷ്മി വിവാഹിതയാവുകയും ചെയ്തു.

താരത്തിനെ സിനിമയിലേക്ക് എത്തിച്ചത് അമൽ നീരദാണ്. അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന സിനിമയിൽ ഒരു പാട്ട് സീനിൽ ഡാൻസറായി അഭിനയിച്ച് പാരീസ് ലക്ഷ്മി സിനിമയിൽ തിളങ്ങി. പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷം ബാംഗ്ലൂർ ഡേയ്സിൽ കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായും താരം അഭിനയിച്ചു. അവിടെ നിന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ പാരീസ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സിനിമയോടൊപ്പം തന്നെ നൃത്തത്തിലും ശ്രദ്ധകൊടുത്തിരുന്നു താരം. പാരീസ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ്. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. സുമിൻ എസ് കുമാർ എടുത്ത ഫോട്ടോസാണ് ഇവ. നീല ജീൻസും മിനി ടോപ്പും കണ്ണാടിയും വച്ച് ഫ്രീക്ക് ലുക്കിലാണ് പാരീസ് ലക്ഷ്മി തിളങ്ങിയത്.