‘ദിവാസ് നാടകം ചെയ്യുന്നില്ല!! സോഫയിൽ ഹോട്ട് ലുക്കിൽ നടി ആര്യ ബഡായ്..’ – ഫോട്ടോസ് വൈറലാകുന്നു

ഏഷ്യാനെറ്റിലെ ഷോകളിൽ ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാമായിരുന്നു ബഡായ് ബംഗ്ലാവ്. മുകേഷും രമേശ് പിഷാരടിയും പ്രധാന അവതാരകരായി എത്തിയ പ്രോഗ്രാമിൽ ഇവരെ കൂടാതെ വേറെയും പിടി താരങ്ങളുണ്ടായിരുന്നു. അതിൽ തന്നെ രമേശ് പിഷാരടിയുടെ ഭാര്യയായി അതിൽ അഭിനയിച്ചയാളാണ് നടി ആര്യ ബാബു. ഷോയിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരാളായിരുന്നു ആര്യ.

പക്ഷേ കുറച്ച് പ്രേക്ഷകർക്ക് എങ്കിലും അതിന് മുമ്പ് തന്നെ സുപരിചിതയായ ഒരാളാണ് ആര്യ. 2007 മുതൽ ടെലിവിഷൻ പരമ്പരകളിൽ സജീവമായി അഭിനയിച്ച ആര്യ ഏഷ്യാനെറ്റിലെ തന്നെ സ്ത്രീധനത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ പരിചിതമായി. പക്ഷേ ബഡായ് ബംഗ്ലാവിൽ വന്ന ശേഷമാണ് ആര്യയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചതും സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്. കുഞ്ഞിരാമായണം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, ഉൾട്ട, മേപ്പടിയാൻ തുടങ്ങിയ സിനിമകളിൽ ആര്യ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിൽ തന്നെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും ആര്യ പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയകളിലും ഒരുപാട് ഫോളോവേഴ്സുള്ള ഒരു താരമാണ് ആര്യ. ധാരാളം ഫോട്ടോഷൂട്ടുകളും ആര്യ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നീല ജീൻസ് ടൈപ്പ് ഷോർട്സും വെള്ള ബനിയനും ധരിച്ച് ഒരു സോഫയിൽ ഇരിക്കുന്ന ആര്യയുടെ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തത്. പ്രണവ് രാജ് എടുത്ത ചിത്രങ്ങളിൽ ആര്യയ്ക്ക് മേക്കപ്പ് ചെയ്തത് വിജിത വിക്രമനാണ്. റോയ എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. ‘ദിവാസ് നാടകം ചെയ്യുന്നില്ല, ഞങ്ങൾ ബിസിനെസ് ചെയ്യുന്നു..’, എന്ന ക്യാപ്ഷനാണ് ആര്യ ചിത്രത്തിന് നൽകിയത്.