‘സ്വയത്തിലേക്കുള്ള യാത്ര!! കഠിനമായ യോഗ അഭ്യാസങ്ങളുമായി നടി കീർത്തി സുരേഷ്..’ – വീഡിയോ വൈറൽ

അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ് ഇന്ന് ലോകം എമ്പാടും. ഇന്ത്യയിൽ ഉത്ഭവം കൊണ്ട യോഗ ഇന്ന് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും അതിന്റെ പ്രാധാന്യത്തോടെ തന്നെ ആചരിക്കുന്നു. ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്നതിനെക്കാൾ ഫിറ്റ്‌നെസും ശാന്തിയും സമാധാനവുമെല്ലാം ഇതിലൂടെ കിട്ടുന്നു എന്നതാണ് മറ്റൊരു പ്രതേകത. യോഗ ശീലമാക്കിയാൽ ആരോഗ്യ പരമായ ഒരു ജീവിതം തന്നെ ലഭിക്കുന്നു.

ഇന്ത്യയിൽ യോഗയോടുള്ള പിന്തുണ എന്ന പോലെ സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പല പ്രമുഖരും യോഗ ദിനത്തിൽ അതിനെ പ്രൊമോട്ട് ചെയ്ത പോസ്റ്റുകളും ഫോട്ടോകളും വീഡിയോസുമെല്ലാം ഇടാറുണ്ട്. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയായ യോഗ കൂടുതൽ ജനങ്ങളിലേക്ക് എത്തണമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും യോഗ ദിനം ആശംസിച്ചിരുന്നു.

സിനിമ മേഖലയിൽ പ്രതേകിച്ച് നടിമാരുടെ യോഗ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. മലയാള സിനിമയിലെ നടിമാരും ഈ കാര്യത്തിൽ ഒട്ടും പിറകിലല്ല. മേനക സുരേഷിന്റെ മകളും തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയുമായ കീർത്തി സുരേഷ് അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗാഭ്യാസങ്ങൾ ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

“സ്വയത്തിലേക്ക് സ്വയത്തിലൂടെ സ്വയത്തിന്റെ യാത്ര.. അന്താരാഷ്ട്ര യോഗാദിനാശംസകൾ..”, എന്ന ക്യാപ്ഷനാണ് കീർത്തി വീഡിയോയ്ക്ക് നൽകിയത്. താര സുദർശനൻ എന്ന യോഗാഭ്യാസിയാണ് കീർത്തിയെ ഇതെല്ലാം പഠിപ്പിച്ചത്. കീർത്തിയുടെ ഫിറ്റ്‌നെസിന് പിന്നിലുള്ള രഹസ്യവും ഇത് തന്നെയാണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. കീർത്തി അഭിനയിച്ച വാശി എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്.