‘വിക്രത്തിലെ ഫഹദിന്റെ കാമുകിയല്ലേ ഇത്!! സ്റ്റൈലിഷ് മേക്കോവറിൽ നടി ഗായത്രി ശങ്കർ..’ – ഫോട്ടോസ് വൈറൽ

കമൽഹാസൻ നായകനായ വിക്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. തമിഴ് നാട്ടിലെ ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും ഇതിനോടകം തകർത്ത് ഇൻഡസ്ട്രി ഹിറ്റായി മാറി കഴിഞ്ഞിട്ടുമുണ്ട് വിക്രം. കേരളത്തിലും വിക്രത്തിന് മികച്ച കളക്ഷൻ ലഭിച്ചിട്ടുണ്ട്. കമൽഹാസൻ പുറമേ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ അഭിനയിച്ച അന്യഭാഷാ സിനിമകളിൽ ഏറ്റവും മികച്ച റോൾ ലഭിച്ചത് വിക്രത്തിലൂടെയാണ്. വിക്രത്തിൽ അമർ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അമറിന്റെ കാമുകിയും ഭാര്യയുമായ റോളിൽ തിളങ്ങിയ നടിയും ഗംഭീരപ്രകടനമാണ് കാഴ്‌ചവച്ചത്. തമിഴ് നടി ഗായത്രി ശങ്കറാണ് ആ റോളിൽ അഭിനയിച്ചത്. 10 വർഷത്തോളമായി സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരാളാണ് ഗായത്രി.

2012-ൽ പുറത്തിറങ്ങിയ ’18 വയസ്സ്’ എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം തുടങ്ങിയത്. ഗായത്രി അഭിനയിച്ച ആദ്യ സിനിമയിലും അവസാനം പുറത്തിറങ്ങിയ വിക്രത്തിലും ഗായത്രി എന്ന പേരിലുള്ള കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചതെന്ന് മറ്റൊരു പ്രതേക കൂടിയുണ്ട്. വിജയ് സേതുപതിയുടെ നായികയായി 2-3 സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതിക്ക് ഒപ്പമുള്ള മാമാനിതൻ ആണ് ഗായത്രിയുടെ അടുത്ത സിനിമ.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗായത്രി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. മോഡേൺ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള ഗായത്രിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പൗർണമി മുകേഷാണ്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ ഡ്രെസ്സിലാണ് ഗായത്രി തിളങ്ങിയത്. ഷിബിൻ ലോയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. കിടിലൻ അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.