‘ബോളിവുഡ് നടി പരിണീതി ചോപ്രയുടെ വിവാഹം നിശ്ചയം കഴിഞ്ഞു..’ – വരൻ ആരാണെന്ന് അറിഞ്ഞാൽ ഞെട്ടും

ബോളിവുഡ് സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് പരിണീതി ചോപ്ര. 2011 മുതൽ സിനിമ മേഖലയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പരിണീതി ഇന്ന് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ലേഡീസ് വേഴ്സസ് റിക്കി ബഹൽ എന്ന സിനിമയിലൂടെയാണ് പരിണീതി അഭിനയത്തിലേക്ക് എത്തുന്നത്. യാഷ് രാജ് ഫിലിംസിൽ പബ്ലിക് റിലേഷൻ കൺസൾട്ടന്റെ ആയി ജോലി ചെയ്തിരുന്ന ഒരാളാണ് പരിണീതി.

ഇഷാഖ്‌സാഠേ എന്ന ഹിന്ദി സിനിമയിലാണ് ആദ്യമായി നായികായാവുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പരിണീതി നായികയായി അഭിനയിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ മുഹൂർത്തം പരിണീതി ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പരിണീതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഒരു രാഷ്ട്രീയക്കാരനെ വിവാഹം ചെയ്യില്ലെന്ന് പറഞ്ഞ അതെ പരിണീതി ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത് രാഷ്ട്രീയക്കാരനെ തന്നെയാണ്. ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ രാഘവ് ഛദ്ദയാണ് പരിണീതി വിവാഹം ചെയ്യുന്നത്. ഞാൻ യെസ് പറഞ്ഞു എന്ന് കുറിച്ചുകൊണ്ടാണ് പരിണീതി ഈ കാര്യം അറിയിച്ചത്. ഡൽഹിയിലെ കപൂർത്തല ഹൗസിൽ വച്ചായിരുന്നു വിവാഹം.

പരിണീതി പണ്ട് അഭിമുഖത്തിൽ പറഞ്ഞ കാര്യം ഇപ്പോൾ ആളുകൾ വീണ്ടും ഏറ്റെടുത്ത് വൈറാലാക്കിയിട്ടുണ്ട്. എന്തായാലും താരങ്ങളും ആരാധകരും പരിണീതിക്ക് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷമിറങ്ങിയ ഉഞ്ചയ് ആണ് പരിണീതിയുടെ അവസാനമിറങ്ങിയ സിനിമ. ചാംകിലയാണ് പരിണീതിയുടെ ഇനി ഇറങ്ങാനുള്ള ബോളിവുഡ് ചിത്രം.