‘കറുപ്പ് മിനി സ്കർട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ, ഫ്രീക്ക് പെണ്ണെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

വിവാഹിതയായ ശേഷം സിനിമയിൽ വന്ന് തിളങ്ങിയ നായികനടിമാർ മലയാളത്തിൽ വളരെ കുറച്ചുള്ളൂ. പലരും അഭിനയ ജീവിതം തുടങ്ങിയ ശേഷം വിവാഹിതരാവുകയും പിന്നീട് അതിൽ ചിലർ അഭിനയം തുടരുകയും ചിലർ ബ്രെക്ക് എടുത്ത ശേഷം മടങ്ങി വരികയുമൊക്കെ ചെയ്യാറുണ്ട്. വിവാഹിതയായ ശേഷം മലയാള സിനിമയിൽ അരങ്ങേറിയ ഒരു അഭിനയത്രിയാണ് നടി നൈല ഉഷ.

മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിലൂടെ നായികയായി തുടങ്ങിയ നൈല, ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ അഭിനയിച്ച കൂടുതൽ ജനപ്രിയയായി മാറി. 2007-ൽ വിവാഹിതയായ നൈല 2004 മുതൽ ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന ഒരാളാണ്. ദുബായ് ഹിറ്റ് 96.7 എന്ന റേഡിയോ സ്റ്റേഷനിൽ ആർ.ജെയായി ജോലി ചെയ്തിരുന്ന ഒരാളാണ് നൈല.

ഇപ്പോഴും റേഡിയോ ജോക്കിയായി അഭിനയത്തോടൊപ്പം തന്നെ ജോലി ചെയ്യുന്നുണ്ട്. ഒരു മകനും താരത്തിനുണ്ട്. പതിനാല് വയസ്സുള്ള ഒരു മകനുള്ള ഒരാളാണെന്ന് പക്ഷേ നൈലയെ യഥാർത്ഥത്തിൽ കണ്ടാൽ പറയുകയില്ല. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നൈല അവസാനമായി അഭിനയിച്ചത്. ദുൽഖർ നായകനായി ആരാധകർ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയാണ് നൈലയുടെ അടുത്ത സിനിമ.

നൈല ഉഷയുടെ തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചത് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ചേച്ചി മമ്മൂട്ടിക്ക് പഠിക്കുവാണോ എന്നാണ് ഫോട്ടോ കണ്ടിട്ട് ആരാധകർ ചോദിക്കുന്നത്. കറുപ്പ് മിനി സ്കർട്ടിലും ടോപ്പിലുമുള്ള ചിത്രങ്ങളാണ് നൈല പങ്കുവച്ചത്. സിത്താര കൃഷ്ണകുമാർ, നീത പിള്ള, അശ്വതി ശ്രീകാന്ത് തുടങ്ങിയ താരങ്ങൾ വരെ ഫോട്ടോസ് കണ്ടിട്ട് കിടിലം കമന്റുകൾ നൽകിയിട്ടുണ്ട്.