‘പുതിയ മേക്കോവർ ലുക്കിൽ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ, കൂടുതൽ ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. ഈ തലമുറയിലെ നടിമാരിൽ ഇത്രത്തോളം ഫാഷൻ സെൻസുള്ള ഒരു താരമുണ്ടോ എന്നത് സംശയമാണ്. സിനിമയിൽ പോലും പല മേക്കോവർ ഗെറ്റപ്പുകൾ നടത്തുന്ന സാനിയയുടെ ഏറ്റവും അവസാനം ഇറങ്ങിയ സാറ്റർഡേ നൈറ്റസ് എന്ന സിനിമ അതിന് ഏറ്റവും വലിയ ഒരു ഉദാഹരമാണ്.

സിനിമയ്ക്ക് പുറത്തും സാനിയ ആ കാര്യത്തിൽ പിന്നിലല്ല. ഗ്ലാമറസ് ലുക്കിൽ പലപ്പോഴും മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാനിയ അത്തരം ഫോട്ടോ ഷൂട്ടുകളും നടത്താറുണ്ട്. വേഷത്തിൽ മാത്രമല്ല, അല്ലാതെ ഹെയർ സ്റ്റൈലിലും മേക്കപ്പിലുമെല്ലാം സാനിയ പ്രതേകം ശ്രദ്ധകൊടുക്കുന്ന ഒരാളാണെന്ന് സാനിയയെ ഫോളോ ചെയ്യുന്ന ഒരാൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യം തന്നെയാണ്.

ഇപ്പോഴിതാ പുതിയ ഹെയർ കളർ ചെയ്തതിന്റെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ സാനിയ പങ്കുവച്ചിരിക്കുകയാണ്. കൊച്ചിയിലെ വുർവെ സലൂൺ ഹെയർ ആൻഡ് ബ്യൂട്ടി എന്ന ഷോപ്പിലാണ് സാനിയ ഇത് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ബാലയേജ് മുടിയുടെ നിറം തനിക്ക് ഏറെ ഇഷ്ടപെട്ടുവെന്നാണ് സാനിയ വീഡിയോടൊപ്പം എഴുതിയത്. വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധനേടുകയും ചെയ്തു.

എന്നാൽ വീഡിയോയുടെ താഴെ വന്ന കമന്റുകൾ വളരെ മോശവും അ.ശ്ലീ.ലവുമാണ് എന്നതാണ് എടുത്തുപറയേണ്ട ഒന്ന്. താരമിട്ട വസ്ത്രത്തെ കുറിച്ചും ചില മോശം കമന്റുകൾ വന്നിരുന്നു. പൊതുവേ ഇത്തരം കമന്റുകളോടെ താരം അധികം പ്രതികരിക്കാറില്ല. മിക്കതും യഥാർത്ഥ ഐ.ഡികളിൽ നിന്നല്ല കമന്റുകൾ വരുന്നത്. സാറ്റർഡേ നൈറ്റസ് കഴിഞ്ഞ് പുതിയ സിനിമ താരം അന്നൗൺസ് ചെയ്തിട്ടില്ല.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)


Posted

in

by