‘മരത്തിന്റെ വള്ളിയിൽ തൂങ്ങിക്കളിച്ച് നിത്യദാസ്, മകനൊപ്പം അടിച്ചുപൊളിച്ച് താരം..’ – വീഡിയോ വൈറൽ

ദിലീപ് നായകനായ ‘ഈ പറക്കും തളിക’ എന്ന സിനിമയെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്ന മുഖമാണ് അതിലെ നായികയായി നിത്യദാസിന്റേത്. ബാസന്തി/വാസന്തി എന്ന കഥാപാത്രങ്ങളിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ നിത്യദാസ് സിനിമയിൽ മാത്രമല്ല സീരിയൽ മേഖലയിലും ശ്രദ്ധനേടിയിട്ടുള്ള ഒരാളാണ്. നിത്യ അതിന് ശേഷം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്.

അത് നിത്യദാസിന്റെ പ്രകടനം കൊണ്ട് കൂടിയാണ്. ഒരു നാടോടി പെൺകുട്ടിയായി അതിൽ അഭിനയിച്ചപ്പോൾ ശരിക്കും അങ്ങനെയൊരു കുട്ടിയാണെന്ന് തോന്നിപോയിരുന്നു. അതുപോലെ സിനിമയുടെ സെക്കന്റ് ഹാഫിലെ മേക്കോവർ സീൻ കണ്ട് ദിലീപിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രത്തിലെ കഥാപാത്രങ്ങൾ മാത്രമല്ല പ്രേക്ഷകരും അന്ന് ഞെട്ടിയിരുന്നു. അതിന് ശേഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചു.

നായികയായി മാത്രം അഭിനയിച്ചയൊരാളല്ല നിത്യദാസ്. ബാലേട്ടനിൽ മോഹൻലാലിൻറെ അനിയത്തിയായും മിന്നും പ്രകടനമായിരുന്നു നിത്യ പുറത്തെടുത്തത്. നിത്യയ്ക്ക് പക്ഷേ ആദ്യ സിനിമയിലേത് പോലെയുള്ള കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ഇടയ്ക്കിടെ സീരിയലിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

തമിഴിൽ ഒരു സീരിയലിൽ ഇപ്പോഴും താരം അഭിനയിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചുവരവ് നടത്തുകയാണ് നിത്യദാസ്. ഷൂട്ടിംഗ് നടക്കുന്ന പള്ളിമണി എന്ന സിനിമയിലൂടെയാണ് നിത്യദാസ് സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഇൻസ്റ്റാഗ്രാമിൽ നിത്യ പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മകനൊപ്പം അടിച്ചുപൊളിക്കുന്ന ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. മരത്തിന്റെ വള്ളിയിൽ തൂങ്ങിക്കളിക്കുന്ന നിത്യയെ ആരാധകർക്ക് വീഡിയോയിൽ കാണാൻ പറ്റും.