‘മമ്മൂട്ടിയും മോഹൻലാലും എന്നെ വന്നു കണ്ടില്ല!! വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലാണ് എനിക്ക്..’ – പ്രതികരിച്ച് ജിഷയുടെ അമ്മ

2016-ൽ കേരളത്തെ നടുക്കിയ ഒരു സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ കൊ.ലക്കേസ്. ആദ്യ ദിനങ്ങളിൽ പൊലീസിന്റെ അനാസ്ഥ മൂലം മാധ്യമ ശ്രദ്ധക്കാത്തതിനാലും അധികം ആരും അറിഞ്ഞിരുന്ന സംഭവമായിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ ക്യാമ്പയിനുകൾ നടക്കുകയും കേരളത്തിലെ പതിനാലാം നിയമസഭ തിരഞ്ഞെടുപ്പിൽ ഇത് വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് അമീറുൽ ഇസ്ലാമെന്ന പ്ര.തിയെ അറ.സ്റ്റ് ചെയ്ത കാര്യവും നമ്മുക്ക് അറിയാവുന്ന ഒന്നാണ്.

ജിഷയുടെ മരണത്തിന് ശേഷം എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരാളായിരുന്നു അവരുടെ അമ്മ രാജേശ്വരി. സർക്കാർ നൽകിയ പണം അടിച്ചുപൊളിച്ച് ചിലവാക്കിയെന്നും ട്രോളുകളിലും സോഷ്യൽ മീഡിയകളിലും ഇവരുടെ വാക്കുകൾ വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം രാജേശ്വരി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

“മമ്മൂട്ടി സാർ ഇന്നുവരെ എന്റെ അടുക്കൽ വന്നിട്ടില്ല. ഒരു വക്കീലാണ്. ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇവര് ഈ കേസ് സിനിമയിലൂടെ എങ്കിലും തെളിയിക്കുമെന്നത്. ഇതിന്റെ സത്യങ്ങളൊക്കെ കണ്ടുപിടിച്ച് ഒരു പടം പിടിച്ചിരുന്നെങ്കിൽ പണം ഒരുപാട് കിട്ടിയേനെ. മമ്മൂട്ടി സാർ എന്റെ അടുത്ത് വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മോഹൻലാലും എന്റെ അടുത്ത് വന്നില്ല. ഇവരൊക്കെ ഈ സംഭവങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടെന്ന് ഞാൻ വിചാരിക്കുന്നു.

എന്റെ മോളെ വക്കീലായിട്ട് പഠിപ്പിച്ചോരാളാണ് ഞാൻ. കാരണം എനിക്ക് ഇത്തിരി വിദ്യാഭ്യാസം കുറവാണെങ്കിലും വിവരം കൂടുതലുണ്ട്. നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ളുവെങ്കിലും ഞാൻ നല്ല മാർക്കോടെ പാസ്സായ ഒരാളാണ്. നടന്മാരിൽ മോഹൻലാലിനെയും മമ്മൂട്ടിയും ദിലീപിനെയും ഒക്കെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ. മമ്മൂട്ടി സാർ ഇത് സിനിമയാക്കി അതിൽ എനിക്കൊരു ചാൻസ് കൂടി തരണം. കാരണം ഞാൻ കൂടി ഇതിൽ കയറിയാൽ ആളുകൾക്ക് ഇത് ഇഷ്ടപ്പെടും. കോടികൾ കിട്ടും..!

സത്യം തെളിയിക്കാനുള്ള കഴിവ് മമ്മൂട്ടിക്ക് ഉണ്ട്. ദിലീപെങ്കിലും ഇത് പടം പിടിച്ച് സത്യം തെളിയിക്കണം. സുമനസ്സുകൾ സഹായിച്ച ലക്ഷങ്ങൾ സീരിയൽ പിടിക്കാൻ 2 പേർക്ക് കൊടുത്തതും ഇതിന് വേണ്ടിയായിരുന്നു. ഈ പറയുന്ന കോടികൾ കിട്ടിയെന്ന് പറയുന്നതൊന്നും എന്റെ കൈയിൽ എത്തിയിട്ടില്ല..”, ജിഷയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. വീഡിയോയുടെ താഴെ രാജേശ്വരിയെ പരിഹസിച്ച് നിരവധി ആളുകളാണ് കമന്റ് ഇട്ടിരിക്കുന്നത്.