മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിരഞ്ജന അനൂപ്. അതിൽ ബാലതാരമായി അഭിനയിച്ച നിരഞ്ജന പ്രേക്ഷകരുടെ മനസ്സിൽ കയറികൂടുന്ന ഒരു കിടിലം രംഗത്തിലാണ് അഭിനയിച്ചത്. അതിൽ തന്നെ തിയേറ്ററിൽ പ്രകടനം കൊണ്ട് കൈയടി നേടുകയും ചെയ്തു. രഞ്ജിത്തിന്റെ ബന്ധു കൂടിയാണ് നിരഞ്ജന.
ആദ്യ സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി ചിത്രമായ പുത്തൻപണത്തിലും നിരഞ്ജന അഭിനയിച്ചു. ആദ്യ രണ്ട് സിനിമകളും അമ്മാവന്റെ ചിത്രമായിരുന്നു. തൊട്ടടുത്ത ചിത്രത്തിൽ തന്നെ നിരഞ്ജന നായികയായും അഭിനയിച്ചു. കുസൃതി കാണിക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ലോഹത്തിൽ കണ്ടതെങ്കിൽ നായികയായി അഭിനയിച്ച ആദ്യ സിനിമ സീരിയസ് വേഷമായിരുന്നു.
അതിന് ശേഷം നിരവധി സിനിമകളിൽ നിരഞ്ജന നായികയായി അഭിനയിച്ചിട്ടുണ്ട്. സൈറ ഭാനു, ഇര, ബി ടെക്, ചതുർമുഖം, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രികേ എന്ന സിനിമയിലാണ് നിരഞ്ജന നായികയായി അവസാനമായി അഭിനയിച്ചത്. ആ സിനിമയാണ് അവസാനം ഇറങ്ങിയത്. നിരഞ്ജന അഭിനയിക്കുന്ന വേറെ സിനിമകൾ റിലീസിന് ഒരുങ്ങുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ നിരഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഷോർട്സ് ധരിച്ച് കിടിലം ലുക്കിലാണ് നിരഞ്ജന തിളങ്ങിയത്. പൗർണമി മുകേഷ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഒരു കാറിന് മുന്നിൽ നിന്നാണ് നിരഞ്ജന ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ട് ലുക്ക് എന്നാണ് നിരഞ്ജന കമന്റ് ചെയ്തിരിക്കുന്നത്.