‘ഞങ്ങളുടെ ദാമ്പത്യത്തിന്റെ കൗമാര വർഷങ്ങളിലേക്ക്! വിവാഹ വാർഷിക ദിനത്തിൽ രമേശ് പിഷാരടി..’ – ഫോട്ടോസ് വൈറൽ

നടൻ സലിം കുമാറിന്റെ മിമിക്സ് ട്രൂപ്പിലൂടെ കലാരംഗത്തേക്ക് വരികയും പിന്നീട് ടെലിവിഷൻ മേഖലയിൽ തന്റെ കൗണ്ടർ പറയാനുള്ള കഴിവുകൾ കൊണ്ട് നിരവധി ഷോകൾ ചെയ്യുകയും മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടുകയും ചെയ്ത ഒരാളാണ് നടൻ രമേശ് പിഷാരടി. 2008-ലാണ് രമേശ് സിനിമയിലേക്ക് എത്തുന്നത്. 2000-ൽ ടെലിവിഷൻ മേഖലയിലേക്ക് കടന്നുവന്ന രമേശ് കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതും അങ്ങനെയാണ്.

സിനിമകളേക്കാൾ രമേശിന്റെ സ്റ്റേജ് പ്രോഗ്രാമുകളും ടെലിവിഷൻ സ്റ്റാൻഡ് അപ്പ് കോമഡികളും ബഡായ് ബംഗ്ലാവിലെ കൗണ്ടറുകളുമൊക്കെയാണ്. മുകേഷിന് ഒപ്പം ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാം കൗണ്ടറുകൾ പറഞ്ഞ് മലയാളികളുടെ കൈയടികൾ നേടിയപ്പോൾ രമേശ് എന്ന താരത്തിന്റെ വളർച്ചയും ഉണ്ടായി. 2018-ൽ രമേശ് ആദ്യമായി സംവിധായകനുമായി. ജയറാമിനെ നായകനാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ ചെയ്തു.

തൊട്ടടുത്ത വർഷം മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന ചിത്രവും രമേശ് സംവിധാനം ചെയ്തു. ഈ രണ്ട് സിനിമകളും അത്ര വിജയമായിരുന്നില്ല. നായകനായും സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് രമേശ്. 2011-ലായിരുന്നു രമേശ് വിവാഹിതനാകുന്നത്. സൗമ്യ മണി എന്നാണ് രമേശിന്റെ ഭാര്യയുടെ പേര്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. ഇപ്പോഴിതാ വിവാഹിതനായിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ഇതിന്റെ സന്തോഷം രമേശ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. “ഞങ്ങളുടെ ദാമ്പത്യത്തിന്റെ കൗമാര വർഷങ്ങളിലേക്ക് പ്രവേശിക്കുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സൗമ്യയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ രമേശ് പങ്കുവച്ചത്. ആര്യ ബഡായ്, സ്വേതാ മേനോൻ, റിമി ടോമി, കൃഷ്ണപ്രഭ, സെന്തിൽ കൃഷ്ണ, ശാന്തി മായാദേവി തുടങ്ങിയ പ്രമുഖ താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്.