February 27, 2024

‘അച്ഛനും അമ്മയ്ക്കും ഒപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് നടി നിരഞ്ജന അനൂപ്..’ – വീഡിയോ കാണാം

ലോഹം എന്ന സിനിമയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് നടി നിരഞ്ജന അനൂപ്. ഫെബ്രുവരി ആറായ ഇന്ന് തന്റെ ഇരുപത്തി മൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് താരം. സിനിമയിൽ ഇപ്പോൾ നിറസാന്നിദ്ധ്യം ആയതുകൊണ്ട് തന്നെ രാവിലെ മുതൽ തന്നെ മറ്റു താരങ്ങൾ നിരഞ്ജനയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുകയും ആരാധകരും തങ്ങളുടെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ തന്റെ ആരാധകർക്ക് ഒപ്പം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന. “എന്റെ ദിവസം കൂടുതൽ സവിശേഷമാക്കാൻ എടുത്ത എല്ലാ സ്നേഹത്തിനും പ്രയത്നത്തിനും വളരെ നന്ദി. പരിചരിച്ച ഓരോരുത്തർക്കും ഞാനും അച്ഛനും അമ്മയും എല്ലാ സ്നേഹവും തിരികെ നേരുന്നു..”, വീഡിയോടൊപ്പം നിരഞ്ജന കുറിച്ചു.

നടിമാരായ അപർണ ദാസ്, ഗ്രേസ് ആന്റണി, അപൂർവ ബോസ്, ഗായകൻ ഹരിശങ്കർ, നടൻ മുന്ന സൈമൺ തുടങ്ങിയവർ നിരഞ്ജനയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. ഇത് കൂടാതെ താരത്തിന്റെ ഒരുപാട് ആരാധകരും കമന്റിലൂടെ ജന്മദിനാശംസിച്ചിട്ടുണ്ട്. അച്ഛൻ അനൂപിനും ‘അമ്മ നാരായണിക്കും നിരഞ്ജന കേക്ക് മുറിച്ചു അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതും വിഡിയോയിൽ കാണാം.

View this post on Instagram

A post shared by Niranjana Anoop (@niranjanaanoop99)

പുത്തൻ പണം, ഗൂഢാലോചന, സൈറ ഭാനു, ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ കുട്ടിത്തം നിറഞ്ഞ നിരഞ്ജനയിൽ നിന്ന് ഒരു സിനിമകൾ കഴിയുമ്പോഴും അഭിനയത്തിലും മാറ്റങ്ങൾ വരുത്തുന്ന ഒരാളാണ് താരം. അനൂപ് മേനോൻ നായകനാകുന്ന കിംഗ് ഫിഷാണ് നിരഞ്ജനയുടെ അടുത്ത റിലീസ് ചിത്രം.